DCBOOKS
Malayalam News Literature Website

ഹൃദ്യം മനോഹരം, ‘പ്രേമനഗരം’ ലിറിക്കല്‍ വീഡിയോ ബിജിബാല്‍ പ്രകാശനം ചെയ്തു

പ്രേമനഗരത്തിൽ വെച്ച് നീലുവിനു വേണ്ടി മാധവ് എഴുതിയ പാട്ട് , മലയാള നോവലിലെ ഒരു ഗാനം ആദ്യമായി ലിറിക്കല്‍ വീഡിയോ രൂപത്തില്‍ ആസ്വാദകരിലേക്കെത്തി. ബിനീഷ് പുതുപ്പണം എഴുതിയ ‘പ്രേമനഗരം’ എന്ന നോവലിലെ ഒരു പാട്ടിന്റെ മനോഹരമായ ലിറിക്കല്‍ വീഡിയോ ബിജിപാലാണ് പ്രകാശനം ചെയ്തത്. ബിനീഷ് പുതുപ്പണത്തിന്റെ വരികള്‍ക്ക് മിധുന്‍ മലയാളമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീലക്ഷ്മിയാണ് ആലാപനം. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

വീഡിയോ കാണാം

നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്‌നേഹത്തിന്റെ പൊരുള്‍ തേടുന്ന, പ്രേമവും രതിയും ദര്‍ശനവും ആത്മബോധവുമെല്ലാം ഇഴചേര്‍ന്ന നോവലാണ് പ്രേമനഗരം.  ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്‌ക്കരിക്കുന്നു. ഒരു ഭാഗത്ത് പുരോഗമനവും മറുഭാഗത്ത് കനത്ത അന്ധവിശ്വാസവും തമ്മില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവല്‍ വെളിപ്പെടുത്തുന്നുണ്ട്. വായനാരസത്തിന്റെ മുകുളങ്ങളാല്‍ ഒറ്റയിരുപ്പില്‍ വായിക്കാവുന്ന മനോഹര പുസ്തകം.

Comments are closed.