DCBOOKS
Malayalam News Literature Website

പ്രണയത്തിന്റെ പുസ്തകം

ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന നോവലിന് രാജേഷ് ചിത്തിര എഴുതിയ വായനാനുഭവം

പ്രണയത്തിന്റെ പുസ്തകമാണ് പ്രേമനഗരം. ഒരാളുടെ പ്രണയം സംഭവിക്കുന്ന ഇടം അയാൾക്ക് പ്രേമനഗരമാണ്. ആ നഗരത്തിൽ അവൾക്കൊപ്പം നടന്ന ഓരോ ഇടവഴികളിലും, കണ്ടുമുട്ടിയ സ്ഥലങ്ങളിലും രുചിച്ച ഭക്ണഷങ്ങളിലും വായിച്ച പുസ്തകങ്ങളിലുമായി ഓർമ്മയിൽ പ്രണയം തിണർത്തു കിടക്കുന്നു.

Textബിനീഷിന്റെ പുസ്തകത്തിൽ നായകന്റെ ആദ്യപ്രണയം ആരംഭിക്കുന്നത് (ഒരുപക്ഷെ അവസാനത്തേതും) തികച്ചും ടീനേജ് ഇൻഫാക്ച്വേഷൻ പോലെയാണ്. യാത്ര അവസാനിക്കുന്നത് അയാളുടെ കണ്ടെത്തലുകളിലാണ്. പ്രണയത്തെ, ഉടലാനന്ദത്തെ അയാൾ തിരിച്ചറിയുന്നു.

ഒപ്പം, പ്രണയത്തിൽ ഉരുവാകുന്ന പൊസസ്സീവ്നെസുകളെ, താനെന്ന സ്വാർത്ഥതകളെ അയാൾ അവളിലൂടെ അതിജീവിക്കുന്നു. ശരീരം, അതിലെ അവയവങ്ങൾ എങ്ങനെയാണ് രതിയതീത മൂർച്ഛകളെ കണ്ടെത്തുന്നതെന്ന് അവർ തിരിച്ചറിയുന്നത് സ്വാഭാവികമായാണ്.

ഇനിയൊരിക്കലും
ഒരു ഋതു പിറക്കില്ലിതുപോലെ
നാം പരസ്പരം
തൊട്ടമാത്രയിൽ
പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോൽ

അപ്പ്മാർക്കറ്റ് ഫിക്ഷൻ എന്ന കാറ്റഗറിയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന റീഡബിലിറ്റിയുള്ള നോവൽ ഒരാളെ പ്രണയിച്ചിരുന്ന കാലത്ത് നഷ്ടപെടുത്തിയവയെവും പ്രണയിക്കാനിരിക്കുന്ന കാലത്ത് കണ്ടെത്തേണ്ടുന്ന ആനന്ദങ്ങളെയും ഓർമ്മപ്പെടുത്തുന്നു. ആസിഡായും കത്തിയാവും അവതാരമെടുക്കുന്ന പുത്തൻ പ്രണയകാലത്ത് പ്രേമനഗരങ്ങൾ ഒരു ഓർമ്മപ്പെടുത്തലാകും.

ചുംബനസമരവും ശബരിമല സമരവും ഒരേ കാലയളവിലായിരുന്നോ എന്നൊരു സംശയം ബാക്കിയാവുന്നു വായനയിൽ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.