DCBOOKS
Malayalam News Literature Website

കാല്പനികമായ ഒരു പ്രേമലേഖനത്തോടെ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ ; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !

ജീവിതം യൌവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന
ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത്
എങ്ങനെ വിനിയോഗിക്കുന്നു ? ഞാനാണെങ്കില്‍…..
എന്റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും
സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ ?
ഗാഡമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ
അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്,
സാറാമ്മയുടെ
കേശവന്‍ നായര്‍.

ഈ വരികളെ ഓർക്കാത്ത മലയാളികൾ ഉണ്ടാവില്ല. അത്രമേൽ ചർച്ച ചെയ്യപ്പെട്ടിരുന്നു ബേപ്പൂരിന്റെ സുല്‍ത്താനായ ബഷീർ എഴുതിയ പ്രേമലേഖനം. പുസ്തക രൂപത്തില്‍ അച്ചടിച്ച്‌ വന്ന, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ആദ്യ നോവലാണ്‌ “പ്രേമലേഖനം”.

സമുദായസൗഹാര്‍ദ്ദത്തിനോ, സന്മാര്‍ഗ്ഗചിന്തയ്‌ക്കോ കോട്ടംതട്ടാത്തവിധത്തില്‍ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിച്ച ബഷീറിന്റെ ‘പ്രേമലേഖനം’; ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.