DCBOOKS
Malayalam News Literature Website

‘ദൈവത്തിന്റെ ചാരന്മാര്‍’; ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ കൃതി പ്രീബുക്ക് ചെയ്യാം

മോട്ടിവേഷണല്‍ സ്പീക്കറായും അഭിനേതാവായും റേഡിയോ ജോക്കിയായും സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ ജോസഫ് അന്നംകുട്ടി ജോസ് ഒരിടവേളക്ക് ശേഷം വീണ്ടും വായനക്കാരിലേക്ക്. ബറീഡ് തോട്ട്‌സിലൂടെ(Buried Thoughts)യുവതയുടെ പ്രിയ എഴുത്തുകാരനായി മാറിയ ജോസഫിന്റെ ഏറ്റവും പുതിയ കൃതി ‘ദൈവത്തിന്റെ ചാരന്മാര്‍‘ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ തനിക്ക് ലഭിച്ച അറിവും അനുഭവങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് ജോസഫ് അന്നംകുട്ടി.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കാലികപ്രസക്തിയുള്ള വീഡിയോകളിലൂടെയാണ് ജോസഫ് അന്നംകുട്ടി ജോസ് ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ചത്. പിന്നീട് റോഡിയോ മിര്‍ച്ചിയില്‍ ആര്‍.ജെ ആയപ്പോഴും തന്റെ വ്യത്യസ്തമായ അവതരണശൈലി കൊണ്ട് ശ്രോതാക്കള്‍ക്കിടയില്‍ ശ്രദ്ധ നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജോസഫിന്റെ ആത്മകഥാപരമായ അനുഭവങ്ങളെ പകര്‍ത്തിയ ബറീഡ് തോട്ട്‌സ് യുവവായനക്കാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ്. ജീവിതത്തില്‍ നേരിട്ടുകണ്ട, പറഞ്ഞുകേട്ട, അനുഭവിച്ച കാര്യങ്ങള്‍ കഥ പോലെ പറയുകയായിരുന്നു അദ്ദേഹം ഈ കൃതിയില്‍.

‘ദൈവത്തിന്റെ ചാരന്മാര്‍’ ഇപ്പോള്‍ വായനക്കാര്‍ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള അവസരം ഡി സി ബുക്‌സ് ഒരുക്കിയിട്ടുണ്ട്. 225 രൂപ വിലയുള്ള ‘ദൈവത്തിന്റെ ചാരന്മാര്‍’ പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് ജോസഫ് അന്നംകുട്ടി ജോസിന്റെ കൈയ്യൊപ്പോടു കൂടി പുസ്തകം ലഭിക്കുന്നതാണ്. കേരളത്തിലുടനീളമുള്ള ഡി സി ബുക്സ് ശാഖകളിലും ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിലും പ്രീബുക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാര്‍’ ഡി സി ബുക്സ് ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.