DCBOOKS
Malayalam News Literature Website
Rush Hour 2

പ്രമോദ് സാവന്ത് പുതിയ ഗോവ മുഖ്യമന്ത്രി

പനാജി: ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയസംഭവങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീഖറിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് നിയമസഭാ സ്പീക്കറായിരുന്ന പ്രമോദ് സാവന്ത് പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ സുദിന്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. രാത്രി 12 മണിയോടെയാണ് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായത്.  പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിയത്.

Comments are closed.