DCBOOKS
Malayalam News Literature Website

പ്രരോദനം ശതാബ്ദി പ്രഭാഷണം ബാലചന്ദ്രന്‍ ചുള്ളിക്കാട് നിര്‍വ്വഹിക്കും

പാലക്കാട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റിന്റെ ഭാഗമായി കേരളത്തിലെ വിവിധ കോളെജുകളില്‍ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. മഹാകവി കുമാരനാശാന്റെ വിഖ്യാത ഖണ്ഡകാവ്യമായ പ്രരോദനം നൂറ് വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ പ്രരോദനത്തിന്റെ ശതാബ്ദി പ്രഭാഷണമാണ് ഈ പരമ്പരയില്‍ ആദ്യം നടക്കുക. മലയാളത്തിലെ ശ്രദ്ധേയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് പ്രഭാഷണം നിര്‍വ്വഹിക്കുന്നത്. 2019 ഡിസംബര്‍ 12-ാം തീയതി പാലക്കാട് ഗവ.വിക്‌ടോറിയ കോളെജില്‍ രാവിലെ 10.30 മുതലാണ് പ്രഭാഷണം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ പ്രഭാഷണപരമ്പരയില്‍ കേരളത്തിലെ വിവിധ കോളെജുകള്‍ വേദിയാകും.

പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.