DCBOOKS
Malayalam News Literature Website

പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ ഇന്ന്

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണി രത്ത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ഭാഗം 1-ന്റെ ആദ്യ ടീസര്‍ ഇന്ന് റിലീസ് ചെയ്യും. ചെന്നൈയില്‍ നടക്കുന്ന ടീസര്‍ പുറത്തിറക്കലില്‍ മണി രത്‌നത്തിനൊപ്പം ചിത്രത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കും.
Textകല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചരിത്രനോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. നോവലിന്റെ മലയാള പരിഭാഷ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ അതത് ഭാഷയിലെ പ്രമുഖ താരങ്ങളാണ് ടീസര്‍ പുറത്തിറക്കുക. തമിഴ് പതിപ്പ് സൂര്യയും തെലുങ്ക് പതിപ്പ് മഹേഷ് ബാബുവും മലയാളം മോഹന്‍ലാലും കന്നഡ രക്ഷിത് ഷെട്ടിയും ഹിന്ദി അമിതാഭ് ബച്ചനുമാണ് പുറത്തിറക്കുക.

ചിയാൻ വിക്രം, ഐശ്വര്യ റായ് ബച്ചൻ, തൃഷ, കാർത്തി, ജയം രവി, ജയറാം, പ്രകാശ് രാജ്, ലാൽ, ശരത്കുമാർ എന്നിവരാണ് പൊന്നിയിൻ സെൽവനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിലെത്തും.

Comments are closed.