DCBOOKS
Malayalam News Literature Website

എല്ലാ പരസ്യങ്ങള്‍ക്കും അതിന്റേതായ രാഷ്ട്രീയ സ്വഭാവമുണ്ട്

വില്‍ക്കുന്നത് വാങ്ങേണ്ടിവരുന്ന മലയാളത്തില്‍ ആവശ്യമുള്ളത് വാങ്ങുന്നതിനെക്കാള്‍ വില്‍ക്കുന്നത് വാങ്ങിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നവരാണ് കേരളീയര്‍. കേരള സാഹിത്യോത്സവത്തില്‍ പരസ്യങ്ങളുടെ രാഷ്ട്രീയം ചര്‍ച്ചാവിഷയമായപ്പോള്‍
വി.എ. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞതിങ്ങനെ. ‘ജനങ്ങളുടെ വിശ്വാസം പിടിച്ചുപ്പറ്റി ഉല്‍പ്പന്നങ്ങളുടെ വിപണനം കൂട്ടുകയാണ് പരസ്യങ്ങള്‍ ചെയ്യുന്നത്, ആവശ്യമുളള ഉല്‍പ്പന്നങ്ങള്‍ക്കു പകരം ബ്രാന്‍ഡ് നെയിം പറഞ്ഞ് സാധനങ്ങള്‍ വാങ്ങിക്കുന്ന തരത്തില്‍ മലയാളികള്‍ മാറികഴിഞ്ഞിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ച് വിവരങ്ങള്‍ അറിഞ്ഞ് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ഉപഭോക്താക്കള്‍. എല്ലാ പരസ്യങ്ങള്‍ക്കും അതിന്റേതായ രാഷ്ട്രീയ സ്വഭാവമുണ്ട്. ജനങ്ങളുടെ ജീവിതരീതിയില്‍ തന്നെ പരസ്യങ്ങള്‍ക്കും ഓരോ പുതിയ ഉല്‍പ്പന്നങ്ങള്‍ക്കും വലിയൊരു പങ്കുതന്നെയാണ് വഹിക്കുന്നത്.’

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

Comments are closed.