DCBOOKS
Malayalam News Literature Website

ഡി.സി.ബുക്‌സ് ശാഖകള്‍ക്ക് പൊലീസ് സംരക്ഷണം

കേരളത്തിലെ വിവിധ ഡി.സി ബുക്‌സ് ശാഖകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. എസ്. ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നടപടി. ഡി.സി ബുക്‌സിന് നേരെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വിവിധ ശാഖകളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലുള്ള ഡിസി ബുക്‌സ് ശാഖക്ക് മുന്നില്‍ ഒരു സംഘം മീശ നോവല്‍ കത്തിച്ചിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ കണ്ണീരിലും നോവല്‍ ഒരുസംഘം ആളുകള്‍ അഗ്നിക്കിരയാക്കിയിരുന്നു.

Comments are closed.