DCBOOKS
Malayalam News Literature Website
Rush Hour 2

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ; മുന്നറിയിപ്പുമായി കേരളാ പൊലീസ്‌

കൊവിഡ് കാലമായതോടെ കുട്ടികളെല്ലാം പഠിക്കുന്നത് സ്മാർട് ഫോണുകളിലാണ്. ഇതോടെ ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വർധിക്കുകയും ചെയ്തു. പല ചതിക്കുഴികളിലും കുട്ടികൾ വീഴാനുള്ള സാദ്ധ്യതയും ഏറെയാണ്. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്.

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട് ഫോൺ ആപ്ലിക്കേഷനുകളെക്കുറിച്ചാണ് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാല്‍ക്കുലേറ്റര്‍ മുതല്‍ സ്‌നാപ്ചാറ്റ് വരെ അവയില്‍ ഉള്‍പ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ.

ഇത്തരം ആപ്പുകൾ ഒരു പക്ഷെ പ്രായപൂർത്തിയായവർക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികൾ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം .

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.