DCBOOKS
Malayalam News Literature Website

കല്ലിച്ച വാക്കുകളുടെ ചരിത്രവും ജീവിതവും

രാജു കെ വാസുവിന്റെ ‘പോളപ്പതം’ എന്ന പുസ്തകത്തിന് ഒ.കെ. സന്തോഷ് എഴുതിയ പഠനം

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങളും അവയുടെ നേതൃത്വങ്ങളും പലമട്ടില്‍ നോവ
ലുകളില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. സമാനമായി രാഷ്ട്രീയമുന്നേറ്റങ്ങളും അവയെ നയിച്ചവരുടെ അഭിലാഷങ്ങളും അടയാളപ്പെടുത്തുവാനും നോവലിസ്റ്റുകള്‍ ശ്രമിച്ചതിനും Textഉദാഹരണങ്ങളുണ്ട്.യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന നാരായണഗുരുവിനെക്കുറിച്ചുള്ള കെ. സുരേന്ദ്രന്റെ ‘ഗുരു’ മുതല്‍ സാങ്കല്പികമായി സൃഷ്ടിച്ച പറയന്‍ ‘എരി’ (പ്രദീപന്‍പാമ്പിരികുന്ന്)വരെ നവോത്ഥാനത്തിന്റെ കേരളീയപാഠങ്ങളെ ഭാവനയുമായി പൊരുത്തപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളാണ്. ഇവയിലെല്ലാം പൊതുവായി കാണുന്ന സവിശേഷത സാമാന്യജനങ്ങളില്‍ സൃഷ്ടിക്കുന്ന വൈകാരികതയുംനായകസങ്കല്പങ്ങളില്‍ നിലനിര്‍ത്തുന്ന നിഗൂഢമായ ലോകങ്ങളുമാണ്.

കേരളത്തിലെ അടിത്തട്ട് മനുഷ്യരുടെ ഭാവനയെയും കഥനവൈദഗ്ധ്യത്തെയും കൂടുതല്‍ കൂടുതല്‍ മിഴിവുള്ളതാക്കാന്‍ കഴിയുന്നവിധത്തിലാണ് ഇത്തരം നോവലുകളുടെ ഘടനാപരമായ വിന്യാസമെന്നും പറയാം. രാജു കെ. വാസുവിന്റെ പോളപ്പതം എന്ന നോവലിന്റെ വായന ഈയൊരു പൂര്‍വധാരണയെ കുറച്ചുകൂടി ഉറപ്പിക്കുവാന്‍ സഹായിച്ചു.

കൊളോണിയലിസമെന്ന സാമൂഹിക രാഷ്ട്രീയ പ്രതിഭാസത്തെ വ്യത്യസ്തമായി കാണുന്ന രീതി പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കും കാരണമായിട്ടുണ്ട്. സാമ്പത്തിക ചൂഷണത്തില്‍ കേന്ദ്രീകരിക്കുന്ന വിമര്‍ശന പാഠങ്ങള്‍ സാമൂഹികമായ വിമോചനശ്രമങ്ങളെയും ആഭ്യന്തരകൊളോണിയലിസം അഥവാ ഹിന്ദു കൊളോണിയലിസത്തിനെതിരെ നടന്ന പ്രതിരോധങ്ങളെയും ഗൗരവമായി കാണുന്നില്ല. പില്‍ക്കാലത്ത് കീഴാളപക്ഷത്തുനിന്ന് രൂപപ്പെട്ട ചരിത്രരചനകളും സാംസ്‌കാരിക വിമര്‍ശനങ്ങളുമാണ് ഈയൊരു മേഖലയെ കുറേയെങ്കിലും പ്രശ്‌നവത്കരിക്കാന്‍ ശ്രമിച്ചത്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.