DCBOOKS
Malayalam News Literature Website

‘പൊയ്ക’; പുസ്തകചര്‍ച്ച മെയ് 26ന്

സഹാബിന്റെ ‘പൊയ്ക‘ എന്ന നോവലിനെ ആസ്പദമാക്കി വര്‍ക്കല, കല്ലമ്പലം ദേശീയ ഗ്രന്ഥശാല സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച മെയ് 26ന്. Textഞായറാഴ്ച വൈകുന്നേരം 4.30ന് ഗ്രന്ഥശാല ഹാളില്‍ നടക്കുന്ന പുസ്തകചര്‍ച്ചയില്‍ സൈജു ചാവര്‍കോട് പുസ്തക അവതരണം നടത്തും. ബൈജു ഗ്രാമിക, ബിജി റ്റി.ആര്‍., സുനില്‍ എം.ബി. എന്നിവര്‍ ആസ്വദാന സംഭാഷണം നടത്തും. സബാഹ് ചര്‍ച്ചയില്‍ പങ്കെടുക്കും. വിനുരാജ് ഡി ആര്‍ മോഡറേറ്ററാകും.

ഡി സി ബുക്‌സ് മുദ്രണമായ കറന്റ് ബുക്‌സാണ് ‘പൊയ്ക‘ യുടെ പ്രസാധനം. സബാഹിന്റെ ഈ നോവല്‍ പറയുന്നത് ആളും പേരുമൊന്നുമില്ലാത്ത ഒരു പൊയ്യക്കാടിനെക്കുറിച്ചാണ്. ഇതിലെ തെളിനീര്‍, കണ്ണീരും അതിനുള്ളില്‍ പതിയിരിക്കുന്ന മുതല, മതവും അവമതിയും തിരസ്‌കാരവും ദാരിദ്ര്യവും ഏകാന്തതയുമൊക്കെയാണ്. ചതിക്കുഴിയുടെ ഇരുണ്ട ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തപ്പെടുമ്പോള്‍ അതിനു കീഴടങ്ങാത്ത ഒരുകൂട്ടം മനുഷ്യരുടെ പ്രത്യാശാനിര്‍ഭരമായ ചിന്നംവിളിയാണ് പൊയ്കയുടെ രാഷ്ട്രീയം. അത് കാനച്ചെടിയുടെ കുറ്റിപോലെ വായനക്കാരന്റെ പതിവ് ജീവിത സങ്കല്പങ്ങളുടെ കാല്പാദങ്ങളില്‍ തുളച്ചുകയറുന്നു. ശീമപ്പുല്ലുകള്‍പോലെ ആത്മാവിന്റെ വക്കുകളില്‍ ചോര പൊടിയാന്‍മാത്രം ആഴത്തില്‍ നിരന്തരം ഉരഞ്ഞുകൊണ്ടിരിക്കുന്നു. അവതാരിക സന്തോഷ് ഏച്ചിക്കാനം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.