DCBOOKS
Malayalam News Literature Website

കവിതവായനയും സംഭാഷണവും ആഗസ്റ്റ് 6ന്

തൃശ്ശൂര്‍ കവിതവട്ടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘കവിതവായനയും സംഭാഷണവും’ ആഗസ്റ്റ് 6ന് വൈകുന്നേരം 5 മണിക്ക് തൃശ്ശൂര്‍ വൈലോപ്പിള്ളി ഹാളില്‍ നടക്കും. ‘സബിത സച്ചി ഹിയര്‍ആഫ്റ്റര്‍’ എന്ന തന്റെ കവിതാസമാഹാരത്തില്‍ നിന്നും തെരഞ്ഞെടുത്ത കവിതകള്‍ പരിപാടിയില്‍ സബിത സച്ചി വായിക്കും.

അനിതാ തമ്പി, അന്‍വര്‍ അലി, പി എന്‍ ഗോപീകൃഷ്ണന്‍, ഡോ.സി.എസ്.വെങ്കിടേശ്വരന്‍, രവിശങ്കര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Comments are closed.