DCBOOKS
Malayalam News Literature Website

കൊച്ചി നഗരത്തെ നടുക്കുന്ന തുടർകൊലപാതകങ്ങൾ, കൊല്ലപ്പെടുന്നതോ, അറിയപ്പെടുന്ന എഴുത്തുകാർ…!

 POETRY KILLER By : SREEPARVATHY

POETRY KILLER
By : SREEPARVATHY

ക്രൈം ത്രില്ലറുകൾ വായിയ്ക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ????…. അതും മഴ തകർത്ത് പെയ്യുന്ന ഒരു കർക്കിടക രാത്രി….. എല്ലാവരും ഉറങ്ങി കഴിയുമ്പോൾ അരണ്ട വെളിച്ചത്തിൽ അക്ഷരങ്ങളെ മാത്രം കണ്ടു കൊണ്ട് ഒരു വായന…. തുറന്നിട്ട ജനാലയിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ്….. കാറ്റിലുലയുന്ന മരച്ചില്ലകൾ….. ഒരു പതിഞ്ഞ കാലടി ശബ്ദം കേൾക്കുന്നില്ലേ???….. അതേ ….കൊലയാളി നമ്മുടെ തൊട്ടടുത്ത് തന്നെ ഉണ്ട്….. ഇങ്ങനെ ഒരു 5D experience ൽ ഒരു ക്രൈം ത്രില്ലർ വായിയ്ക്കാനിഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ശ്രീ പാർവ്വതിയുടെ “പോയട്രി കില്ലർ നിങ്ങളെ നിരാശപ്പെടുത്തില്ല….

Textശ്രീ പാർവ്വതിയുടെ “മിസ്റ്റിക് മൗണ്ടൻ” ആണ് ഞാൻ ആദ്യം വായിച്ചത്…. പിന്നെ ” നായിക അഗതാ ക്രിസ്റ്റി “…. ഓരോ പുസ്തകം കഴിയുമ്പോഴും എഴുത്തിന്റെ ശൈലിയും കഥാപാത്രസൃഷ്ടിയുമെല്ലാം വളരെയധികം മെച്ചപ്പെട്ടിരിയ്ക്കുന്നു….
കുറ്റാന്വേഷണ കഥകൾ എന്നാൽ ” ഷെർലക് ഹോംസ് ” മാത്രമായിരുന്നു മനസ്സിൽ…. ആർതർ കോനൻ ഡോയലുമായി താരതമ്യപ്പെടുത്തുമ്പോൾ അഗതാ ക്രിസ്റ്റിയുടെ സ്ഥാനം ഒരുപടി താഴെയായിരുന്നു……. “ഹെർക്യൂൾ പോയ്റോട്ടി “ൻ്റെ മാനസിക അപഗ്രഥനം വഴി കുറ്റവാളിയിലേക്ക് എത്തുന്ന രീതിയേക്കാൾ minute details connect ചെയ്ത് കൃത്യമായി കേസ് തെളിയിയ്ക്കുന്ന ഹോം സിനെയാണ് എനിയ്ക്കിഷ്ടം…. അങ്ങനെ മനസ്സിലെവിടെയോ സ്ത്രീകൾക്ക് പുരുഷന്മാരുടെ അത്രയും ഭംഗിയായി crime thrillers എഴുതാൻ സാധിയ്ക്കില്ല എന്നൊരു തെറ്റിദ്ധാരണ വേരുറച്ച് പോയിരുന്നു…. ഇപ്പോൾ ശ്രീപാർവ്വതിയുടെ പുസ്തകം വായിച്ച് ആ അഭിപ്രായം ഞാൻ തിരുത്തുകയാണ്…..
കൊച്ചി നഗരത്തെ നടുക്കുന്ന തുടർകൊലപാതകങ്ങൾ ….. കൊല്ലപ്പെടുന്നതോ… അറിയപ്പെടുന്ന എഴുത്തുകാർ…. ഓരോ നരഹത്യയ്ക്ക് ശേഷവും കവിതാശകലങ്ങളിലൂടെ അടുത്ത കൊലയെക്കുറിച്ച് സൂചന നൽകുന്ന കൊലയാളി…. പോലീസ് ഡിപ്പാർട്ട്മെൻറിനേയും എസ്.പി.ഡെറിക് ജോണിനേയും കബളിപ്പിച്ച് തന്റെ ഇരകളെ കൃത്യമായി അവസാനിപ്പിയ്ക്കുന്ന …. കവിതകളെ സ്നേഹിയ്ക്കുന്ന ആ കൊലയാളി ആരായിരിയ്ക്കും???….. ഒരു Psychopath????…. അതോ വ്യക്തമായ ലക്ഷ്യവും പകയുമായി കാത്തിരുന്ന ഒരാൾ ???….

വായനക്കാരൻ്റേയും എഴുത്തുകാരന്റെയും ചിന്തകൾ തമ്മിലുള്ള മത്സരത്തിൽ വായനക്കാരന്റെ അനുമാനങ്ങൾക്കപ്പുറത്തേയ്ക്ക് കഥ വളരുമ്പോഴാണ് ഒരു crime thriller വിജയിയ്ക്കുന്നത്…. അതേ… ഈ മത്സരത്തിൽ ശ്രീ പാർവ്വതി വിജയിച്ചിരിയ്ക്കുന്നു…. നന്ദി…. ശ്രീ.. വിരസമായ ഈ കൊറോണ ദിനങ്ങളിൽ നൽകിയ നല്ലൊരു വായനാഅനുഭവത്തിന്…. കാത്തിരിയ്ക്കുന്നു… അടുത്ത പുസ്തകത്തിനായി…..

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

ഡോ. സന്ധ്യ രാഘവൻ

 

Comments are closed.