DCBOOKS
Malayalam News Literature Website

പ്രഭാവര്‍മ്മയുടെ കര്‍ണാട്ടിക്ക് ക്ലാസിക്കല്‍ കൃതികള്‍ വേദിയിലേക്ക്

കവി പ്രഭാവര്‍മ്മയുടെ കര്‍ണ്ണാടിക്ക് ക്ലാസിക്കല്‍ കൃതികള്‍ വേദിയിലെത്തുന്നു. പരിപൂര്‍ണ്ണമായും മലയാളത്തില്‍ രചിച്ച കൃതികള്‍ക്ക് സംഗീതം നല്‍കി ചിട്ടപ്പെടുത്തി വേദിയില്‍ അവതരിപ്പിക്കുന്നത് തിരുവനന്തപുരം വിമണ്‍സ് കോളേജിലെ സംഗീത അധ്യാപികയായ ഡോ.കെ ആര്‍ ശ്യാമയാണ്. നാളെ (30 ഡിസംബര്‍ 2021) വൈകിട്ട് 5ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന സംഗീത കച്ചേരി ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും.

ഡോ. കെ ഓമനകുട്ടി, കാവാലം ശ്രീകുമാര്‍, ഡോ രാജശ്രീ വാര്യര്‍, പ്രഭാവര്‍മ്മ തുടങ്ങി പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമാകും.

പ്രഭാവര്‍മ്മയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.