DCBOOKS
Malayalam News Literature Website

ഇല്ലാത്ത കടലിന്റെ ഇല്ലാത്ത മണം പോലെ ഒരു വല്ലാത്ത വായനാനുഭവം!

പി എഫ് മാത്യൂസിന്റെ ‘കടലിന്റെ മണം’ എന്ന പുസ്തകത്തെക്കുറിച്ച്  കവി പി.പി.രാമചന്ദ്രന് പങ്കുവെച്ച കുറിപ്പ്

കുഴിച്ചെടുത്താൽ തീരുന്നതേയുള്ളു ഏതു പ്രകൃതിവിഭവവും. കൽക്കരിയായാലും പെട്രോളിയമായാലും. പക്ഷെ മനുഷ്യപ്രകൃതിയുണ്ടല്ലോ, എത്ര എടുത്താലും തീരാത്ത, Textഅവസാനിക്കാത്ത ഖനിയാണ്. ദസ്തയേവ്സ്കിയുടെ കൃതികളിലാണ് മനോവിശകലനത്തിന്റെ അനന്തസാധ്യതകൾ അനുഭവിച്ചിട്ടുള്ളത്. മനുഷ്യകഥാനുഗായികളായ എല്ലാ കൃതികളും ഒരർത്ഥത്തിൽ മനോവിശകലനങ്ങൾ തന്നെ.
ഇന്ന് ഇങ്ങനെയൊക്കെ വിചാരപ്പെടാൻ എന്താ കാരണം? മറ്റൊന്നുമല്ല, നല്ലൊരു നോവൽ വായിച്ചുതീർത്തതിന്റെ സന്തോഷം കൊണ്ടു പറഞ്ഞതാണ്. മനുഷ്യരെ വെറുതെ നിരീക്ഷിക്കുക. അവരെ പിന്തുടരുക. അവരുടെ തിരഞ്ഞെടുപ്പുകളിലെ യാദൃച്ഛികതകളിൽനിന്ന് കഥയുണ്ടാവുന്നതുകണ്ട് അത്ഭുതപ്പെടുക. അത്രയേ വേണ്ടു. ഇല്ലായ്മയിലാണ് ഉണ്മ.
പറഞ്ഞുവന്നത്, കടലിന്റെ മണം എന്ന നോവലിനെക്കുറിച്ചാണ്. ഇല്ലാത്ത കടലിന്റെ ഇല്ലാത്ത മണം പോലെ ഒരു വല്ലാത്ത വായനാനുഭവം.

Comments are closed.