DCBOOKS
Malayalam News Literature Website

കവി കിളിമാനൂര്‍ മധുവിന് ആദരാഞ്ജലികള്‍

തിരുവനന്തപുരം: വേറിട്ട രചനാരീതിയിലൂടെ നിരവധി കവിതകള്‍ മലയാളത്തിനു സമ്മാനിച്ച കവി കിളിമാനൂര്‍ മധുവിന് ആദരാഞ്ജലികള്‍. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി.

കിളിമാനൂര്‍ വണ്ടന്നൂരിനു സമീപം ഇളയിടത്തു സ്വരൂപത്തിലെ ഈഞ്ചവിളയില്‍ ശങ്കരപിള്ള- ചെല്ലമ്മ ദമ്പതികളുടെ മകനായിട്ടായിരുന്നു ജനനം. സഹകരണ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ എംഡിറ്റര്‍ കം പ്രസ് റിലേഷന്‍ ഓഫീസറായിരുന്നു. 1988 മുതല്‍ ദേശീയ അന്തര്‍ദ്ദേശീയ കവിസമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. കേന്ദ്രസാംസ്‌കാരിക വകുപ്പിന്റെ സീനിയല്‍ ഫെല്ലോഷിപ്പിനും അര്‍ഹനായിട്ടുണ്ട്.

നദീതീരത്തെ എഴുത്തുകാര്‍ എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയിട്ടുണ്ട്. സമയതീരങ്ങളില്‍, മണല്‍ഘടികാരം, ഹിമസാഗരം, ചെരുപ്പുകണ്ണട, ജീവിതത്തിന്റെ പേര്, കുതിരമാളിക എന്നീ കവിതാസമാഹാരങ്ങളും യാത്രയും ഞാനും പ്രണയത്തിലെപ്പൊഴും എന്ന യാത്രാനുഭവവും രചിച്ചിട്ടുണ്ട്. റഷ്യന്‍ നോവലിസ്റ്റ് ടര്‍ജീനീവിന്റെ പിതാക്കന്മാരും പുത്രന്മാരും സംക്ഷിപ്ത വിവര്‍ത്തനം, ലോര്‍ക്കയുടെ ജര്‍മ, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടകങ്ങളും പരിഭാഷപ്പെടുത്തി. അന്‍പതോളം കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയായ നെയിം ഓഫ് ലൈഫ് ആണ് ഒടുവിലിറങ്ങിയ പുസ്തകം.

Comments are closed.