DCBOOKS
Malayalam News Literature Website

ഇലയെയും ജലത്തെയും വായിക്കുമ്പോള്‍- പി.ടി. ബിനു എഴുതിയ കവിത

ജലത്തില്‍
മീനുകളെഴുതുന്നതു
മനസിലാക്കാന്‍
മുത്തച്ഛനു കഴിയുമായിരുന്നു.

പ്രഭാതത്തില്‍
തടാകത്തിന്റെ കരയിലിരുന്ന്
ജലത്തിന്റെ താളുകള്‍
വായിക്കുന്നതു
നോക്കിനിന്നിട്ടുണ്ട്.

തടാകക്കര നിറയെ
മരങ്ങള്‍ നട്ടിരുന്നു.
കണ്ണിനു കാഴ്ച കുറഞ്ഞ
വയസുകാലത്ത്
മരങ്ങളില്‍ പാര്‍ക്കുന്ന
പക്ഷികളുടെ സഹായത്തോടെ
തടാകക്കരയില്‍
പോയിവന്നു മുത്തച്ഛന്‍.

മഴക്കാലത്തെയും
വേനല്‍ക്കാലത്തെയും
മഞ്ഞുകാലത്തെയും
മരങ്ങള്‍ പൂവിടുന്ന
കാലത്തെയും
ജലത്തെക്കുറിച്ച്
മുത്തച്ഛന്‍ അച്ഛനു
പറഞ്ഞു കൊടുത്തു.

കൈവെള്ളയില്‍നിന്ന്
കുരുവികള്‍ പറന്നുപോയ
നിമിഷമാണ്
മുത്തച്ഛന്‍ മരിച്ചത്.
മുറ്റത്തിന്റെ ശിഖരം നിറയെ,
അതുവരെ കാണാത്ത
പക്ഷികള്‍ പറന്നുവന്നു.
മരങ്ങള്‍ കാറ്റില്‍

Comments are closed.