DCBOOKS
Malayalam News Literature Website

ലോക്ഡൗൺ സമയത്ത് ഒരു ദിവസം ഒരു കഥയുമായി പി.കെ പാറക്കടവ്; ഇന്നത്തെ കഥ വായിക്കാം

ഒരു മഹാമാരിയുടെ വരവോടെ ലോകമാകെ ഇന്ന് ഭീതിയുടെ നിഴലിൽ ആണ്. ആരോഗ്യമുള്ള ഒരു സമൂഹത്തിനായി എല്ലാവരും വീടിനുള്ളിൽ തന്നെ ചിലവഴിക്കുന്നു. നിലവിലെ സ്ഥിതി പലരിലും ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ സൃഷ്ടിച്ചേക്കാം. കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ പലരും വായനയെയാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഈ സമയം അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കായി വ്യത്യസ്തമായ ഒരാശയവുമായാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ് എത്തിയത്. വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനമാണ് അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചത്. മിനിക്കഥകള്‍ രൂപത്തിലുള്ള രചനകളാണ് അദ്ദേഹം വായനക്കാർക്കായി ഫേസ്ബുക് പേജിൽഷെയർ ചെയ്യുന്നത്. ഫെബ്രുവരി 26 നാണ് ആദ്യ കഥ പാറക്കടവ് പോസ്റ്റ് ചെയ്തത്.

പാറക്കടവിന്റെ ഇന്നത്തെ കഥ വായിക്കാം

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ.
ആറാം ദിവസത്തെ കഥ –
വൃത്തി.
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ
@Mukthar Udarampoyil

വൃത്തി
……………………………
പി.കെ.പാറക്കടവ്
……………………………
രാവിലെ എഴുന്നേറ്റ് വസ്ത്രം കഴുകുകയായിരുന്ന ഭാര്യക്കരികെയെത്തി
ഹൃദയമെടുത്ത് അലക്കുയന്ത്രത്തിലിട്ട് അയാൾ പറഞ്ഞു:
” ഇത് കഴുകി വൃത്തിയാകുമ്പോഴേക്കും ഞാനൊന്ന് കുളിച്ചിട്ട് വരാം ” .

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ.ആറാം ദിവസത്തെ കഥ -വൃത്തി.ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ@Mukthar Udarampoyil …

Posted by P K Parakkadavu on Monday, March 30, 2020

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.