DCBOOKS
Malayalam News Literature Website
Rush Hour 2

മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍; എംബി രാജേഷ് സ്പീക്കർ, ശൈലജ പാര്‍ട്ടി വിപ്പ്

തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഎം. പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎൽഎ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍.

എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുൾ റഹ്മാൻ, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു.

 

Comments are closed.