DCBOOKS
Malayalam News Literature Website

ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; പെട്രോളിനും ഡീസലിനും വില കുറഞ്ഞേക്കും

ദില്ലി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയിലും ഇത് പ്രതിഫലിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒമ്പത് ദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് ഏഴ് ഡോളറിന്റെ കുറവാണ് ഉണ്ടായത്. ഇറാന്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉത്പാദന രാജ്യങ്ങള്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചതാണ് വിലയില്‍ പെട്ടെന്ന് ഇടിവുണ്ടാകാന്‍ കാരണം.

അതേസമയം, വ്യാഴാഴ്ച പെട്രോളിന് ആറും ഡീസലിന് 12 പൈസയുമാണ് രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ കുറയ്ക്കാന്‍ തയ്യാറായത്. ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 76.78 രൂപയും ഡീസലിന് 68.35 രൂപയുമാണ് വില. ആഗോളവിപണിയിലെ വിലയും വിനിമയ നിരക്കും നികുതികളും ചേര്‍ത്താണ് എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുന്നത്.

Comments are closed.