DCBOOKS
Malayalam News Literature Website

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

ദില്ലി: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. വെളളിയാഴ്ച രാവിലെ നടന്ന വ്യാപാരത്തില്‍ ഡോളറിനെതിരെ 69.12 ആയാണ് മൂല്യമിടിഞ്ഞത്. ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യു.എസ് ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ വിപണമൂല്യത്തെ ഗുരുതരമായി ബാധിച്ചത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന ഫെഡറല്‍ റിസര്‍വ്വിന്റെ വിലയിരുത്തലാണ് മൂല്യമിടിയാനുള്ള പ്രധാന കാരണം.

വ്യാഴാഴ്ച മാത്രം മൂല്യത്തില്‍ 43 പൈസയുടെ കുറവാണുണ്ടായത്. ഇതിനു മുമ്പ് ജൂണ്‍ 28-ന് രൂപയുടെ മൂല്യം 69.10 നിലവാരത്തിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ആര്‍.ബി.ഐയുടെ ഇടപെടലിനെ തുടര്‍ന്ന് താമസിയാതെ മൂല്യം ഉയരുകയും ചെയ്തിരുന്നു.

Comments are closed.