DCBOOKS
Malayalam News Literature Website

പൗലോ കൊയ്‌ലോ @76; GIVE AWAY ആഗസ്റ്റ് 24 മുതൽ 31 വരെ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദേശ എഴുത്തുകാരില്‍ ഒരാളാണ് ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ 76-ാം ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പൗലോ കൊയ്‌ലോയുടെ മാസ്റ്റര്‍പീസ് നോവല്‍ ‘ആല്‍കെമിസ്റ്റി’-ന്റെ 35-ാമത് ആനിവേഴ്സറി സ്പെഷ്യൽ ഡി സി പതിപ്പ്
സൗജന്യമായി നേടാന്‍ ഡി സി ബുക്‌സ് ഒരു സുവര്‍ണ്ണാവസരം ഒരുക്കുന്നു.

ആഗസ്റ്റ് 24 മുതൽ 31 വരെ ഡി സി ബുക്സ് സംഘടിപ്പിക്കുന്ന GIVE AWAY-യിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ഭാഗ്യശാലികള്‍ക്കാകും നോവൽ ലഭിക്കുക.  ലോകമെങ്ങും ‘ആല്‍കെമിസ്റ്റ്- 35 വായനാവര്‍ഷങ്ങള്‍’ ആഘോഷമാക്കുമ്പോൾ പ്രത്യേകപതിപ്പ് പുറത്തിറക്കി ഡി സി ബുക്സും ആഘോഷത്തിന്റെ ഭാഗമാവുകയാണ്.  മലയാളത്തില്‍ എഴുപതാം പതിപ്പിലെത്തുന്ന ഈ പുസ്തകം, കെട്ടിലും മട്ടിലും പുതിയ രീതിയില്‍ വായനക്കാരിലേക്ക് എത്തുകയാണ്. എഴുത്തുകാരന്റെ സന്ദേശവും ഒപ്പും അടങ്ങിയ ഗ്രീറ്റിംഗ് കാർഡ് ഉൾപ്പെടുത്തിയിരിക്കുന്ന ഈ പുതിയ പതിപ്പാണ് GIVE AWAY വിജയികൾക്ക് ലഭിക്കുക.

GIVE AWAY-യില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

  • ഡി സി ബുക്സ് ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യണം
  • ഈ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ നിങ്ങളുടെ മൂന്ന് സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്യുക
  • ഈ പോസ്റ്റ് സ്റ്റോറിയാക്കി ഡി സി ബുക്സിനെ (@dcbooks) മെന്‍ഷന്‍ ചെയ്യുക

ഡി സി ബുക്സ് ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

പൗലോ കൊയ്‌ലോയുടെ  പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക

Comments are closed.