fbpx
DCBOOKS
Malayalam News Literature Website

പോള്‍ അലന്റെ ജന്മവാര്‍ഷികദിനം

മൈക്രോസോഫ്റ്റ് സഹസ്ഥാപകനും അമേരിക്കന്‍ സംരംഭകനുമായിരുന്നു പോള്‍ അലന്‍. 1951 ജനുവരി 21ന് വാഷിങ്ടണിലായിരുന്നു ജനനം. വടക്കന്‍ സിയാറ്റ്‌ലില്‍ സ്‌കൂള്‍ പഠനകാലത്താണ് ബില്‍ ഗേറ്റ്‌സും അലനും പരിചപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും ചേര്‍ന്നാണ് 1975-ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 46-ാം സ്ഥാനത്തായിരുന്നു പോള്‍ അലന്‍. 2000-ല്‍ മൈക്രോസോഫ്റ്റില്‍ നിന്നും രാജിവെച്ചിരുന്നു.

കായിക മേഖലയില്‍ തത്പരനായിരുന്ന പോള്‍ അലന്‍ സീറ്റില്‍ സീഹോക്‌സ് എന്ന ഫുട്‌ബോള്‍ ടീമിന്റെയും പോര്‍ട് ലാന്‍ഡ് ട്രെയില്‍ ബ്ലേസേഴ്‌സ് എന്ന വോളിബോള്‍ ടീമിന്റെയും ഉടമസ്ഥനായിരുന്നു. അലന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്രെയിന്‍ സയന്‍സ്, ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സെല്‍ സയന്‍സ്, സ്‌ട്രോറ്റോലോഞ്ച് സിസ്റ്റംസ് എന്നിവയുടെയും സ്ഥാപകനായിരുന്നു.

2018 ഒക്ടോബര്‍ 15ന് അര്‍ബുദരോഗബാധയെ തുടര്‍ന്നായിരുന്നു പോള്‍ അലന്റെ അന്ത്യം.

Comments are closed.