DCBOOKS
Malayalam News Literature Website

സലിന്‍ മാങ്കുഴിയുടെ പത U/A; കവര്‍ച്ചിത്രപ്രകാശനം ജനുവരി 9ന്

സലിന്‍ മാങ്കുഴിയുടെ ഏറ്റവും പുതിയ പുസ്തകം പത U/A-യുടെ കവര്‍ച്ചിത്രപ്രകാശനം ജനുവരി 9ന്. മലയാളത്തിലെ 151 എഴുത്തുകാര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് കവര്‍ച്ചിത്രം പ്രകാശനം ചെയ്യുന്നത്.

സലിന്‍ മാങ്കുഴിയുടെ കഥകള്‍ മലയാളത്തിലെ പുതു തലമുറ കഥപറയലിന്റെ വ്യത്യസ്തവും
ശ്രദ്ധേയവുമായ മുഖമാണ്. ചടുലമായ ആഖ്യാനവും സുതാര്യമായ ശില്‍പ്പവും ലളിതവും സമകാലികവുമായ ഭാഷയും അവയെ കാലത്തിനിണങ്ങിയവയാക്കി തീര്‍ക്കുന്നു. ഓരോ കഥയും അതിന്റെ സ്വന്തം ഭാവനാ പ്രപഞ്ചത്തിലേയ്ക്ക് വായനക്കാരെ നയിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളെ ആവാഹിച്ചെടുക്കുന്നതില്‍ അവയോരോന്നും വിജയം നേടുന്നു.മലയാളത്തിലെ പുതുകഥയ്ക്ക് ശക്തമായ വാഗ്ദാനമാണ് സലിന്‍ മാങ്കുഴിയുടെ കഥകള്‍ നല്‍കുന്നത്. – സക്കറിയ

ബന്ദി, ഭൂതം, പൂതപ്പാട്ട്, ഭ്രാന്തിമാന്‍, ഫാന്റെം ഫീലിങ്, പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകള്‍, പത/ UA , സ്ഥലകാലം, ഉടല്‍ത്തീരത്ത് തുടങ്ങി ഏറെ ശ്രദ്ധേയമായ ഒമ്പത് കഥകളുടെ സമാഹാരം.

Comments are closed.