DCBOOKS
Malayalam News Literature Website

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. പ്രധാനമന്ത്രിയുടെ പാക് പരാമര്‍ശം, ജി.എസ്.ടി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. മുത്തലഖ് നിയമവിരുദ്ധമാക്കുന്നതിനും, ട്രാന്‍ജെന്ററുകളുടെ അവകാശ സംരക്ഷണത്തിനുള്ള ബില്ലുകളും സമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് സൂചന.

ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെയാണ് ശീതകാലസമ്മേളനം നടക്കുക. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് സ്പീക്കര്‍ സുമിത്ര മഹജാന്‍ ദില്ലിയില്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സമ്മേളനത്തിന് ശേഷം അന്തരിച്ച സിറ്റിംഗ് അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും ഇന്നത്തേക്ക് പിരിയും. പാര്‍ലമെന്റില്‍ എടുക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ഇന്നുതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും.

Comments are closed.