DCBOOKS
Malayalam News Literature Website

‘പാലേരി മാണിക്യം’; ഒരു പാതിരാ കൊലപാതകത്തിന്റെ കഥ

ടി പി രാജീവന്റെ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന നോവലിന് ആഷിക് കടവിൽ എഴുതിയ വായനാനുഭവം

എല്ലായിടത്തും എല്ലാകാലത്തും സ്ത്രീ കടന്നുപോയതും പോകുന്നതും ഒരേ അനുഭവത്തിലൂടെയാണ്. പുരുഷന്റെ
സംശയത്തിനും സ്വാർത്ഥതയ്ക്കും സ്വന്തമാക്കലിനും വിധേയയായി. ഇതിനിടയിൽ സ്വന്തം സ്വത്വം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവർ ഒന്നുകിൽ ഉപേക്ഷിക്കപ്പെടുന്നു. അല്ലെങ്കിൽ, കൊല്ലപ്പെടുന്നു. കുറച്ചു ദിവസങ്ങളായി പാലേരിയിൽ കുടിങ്ങിക്കിടക്കുകയായിരുന്നു ഞാൻ, ഒരുപാട് വട്ടം കണ്ട സിനിമയായിട്ടു കൂടി വായിക്കുമ്പോൾ പുതുമ നഷ്ടപ്പെടാതെയും സിനിമയെക്കാൾ ഈ സംഭവത്തെ ഒന്നുടെ അടുത്തറിയാനും സാധിക്കുമെന്നതാണ് നോവലിന്റെ ഗുണം.

പോലീസ് കേസെടുക്കുന്ന പാലേരിയിലെ ആദ്യ കൊലപാതകം, ഐക്യ കേരളം ആദ്യമായി കേൾക്കുന്ന സ്ത്രീപീഡന മരണം, ഐക്യകേരള പോലീസ് അന്വേഷിക്കുന്ന ആദ്യത്തെ കൊലപാതകം, ഐക്യകേരളത്തിൽ Textഅന്വേഷണം എവിടെയുമെത്താതെ പോയ ആദ്യത്തെ സ്ത്രീമരണം, അധികാരവും സമ്പത്തും രാഷ്ട്രീയപ്പാർട്ടികളും പരസ്പരം കണ്ണിറുക്കി തേഞ്ഞു മാഞ്ഞുപോയ ആദ്യത്തെ കൊലപാതകം, അനീതി… ഇതായിയുന്നു മാണിക്യത്തിന്റെ കൊലക്കേസ് ലോകത്ത് ഏറ്റവുംകൂടുതൽ ഏകാന്തത അനുഭവിക്കുന്നത് നിയമത്തിന്റെ പകൽ വെളിച്ചത്തിൽ പെടാതെ പോകുന്ന കുറ്റവാളികളായിരിക്കും നോവലിലെ ഓരോ കഥാപാത്രവും ഹൃദയത്തിൽ ഒരു പോറൽ വീഴ്ത്തിയാണ് കടന്നു പോകുന്നത് അതിൽ പ്രധാനപ്പെട്ടത് മുരിക്കുംക്കുന്നത്ത് കുഞ്ഞമ്മദ് ഹാജിയാണ്, ഒരുപാട് ക്രൂരതകൾ ചെയ്‌ത മനുഷ്യൻ പുഴുത്തു നാറിയായിരുന്നു അയാൾ മരിച്ചത് ആരും തിരിഞ്ഞുനോക്കാനില്ലാതെ, ഒറ്റപ്പെട്ട്, ഒറ്റപ്പെട്ട്, ആരെങ്കിലും ആ വഴി ചെന്നിരുന്നെങ്കിൽഎന്ന് ആഗ്രഹിച്ച് നിലവിളിച്ച്, അഹമ്മദ് ഹാജി മരിച്ചു. കാലിൽ നിന്ന് പൊക്കിൾ വരെ എത്തിയിട്ടുണ്ടായിരുന്നു.

അപ്പോഴേക്കും പഴുപ്പ്. പൊക്കിളായിരുന്നു, ഹാജിയുടെ ദൗർബല്യവും. വേഴ്ചയിലേർപ്പെടുമ്പോൾ സ്ത്രീകളുടെ, അത് സ്വന്തം ഭാര്യയായിരുന്നാലും പൊക്കിളിൽ കരുത്തേറിയ തന്റെ വലത്തെ കാലിലെ പെരുവിരലമർത്തുക അയാളുടെ ഒരു രസമായിരുന്നു. സ്ത്രീകൾ കിടന്നു പിടയുമ്പോൾ, ഹാജിക്ക് ഉന്മേഷം കൂടും എന്നാണ് പറഞ്ഞുകേട്ടത്.

കഥകളും അതിനുള്ളിലെ ഉപകഥകളും എല്ലാം കൂടിച്ചേർന്ന നോവലാണ് ഇത്. സ്വന്തം മരണവും മരിച്ചതിനുശേഷം ഉറ്റവരുടെയും ഉടയവരുടെയും സങ്കടവും നേരത്തെ സങ്കല്പിക്കുക മനുഷ്യസഹജമാണ്. മതിവരാത്ത സ്നേഹതൃഷ്ണകൾക്ക് മരണം പകരംവെക്കുകയാണ് അവർ. ജീവിച്ചിരിക്കുമ്പോൾ എന്നെ നിങ്ങൾ തിരിച്ചറിഞ്ഞില്ല, എന്റെ സ്നേഹത്തിന്റെ, നന്മയുടെ വ്യാപ്തി നിങ്ങൾ മനസ്സിലാക്കിയില്ല. അനുഭവിച്ചില്ല എന്ന് ലോകത്തോട് പറയാനുള്ള മാധ്യമമായിട്ടാണ് മരണത്തെ , അത് സങ്കല്പത്തിലായാലും യഥാർത്ഥ ജീവിതത്തിലായാലും മനുഷ്യൻ വിഭാവനം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ആത്മഹത്യചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല ഇന്നോളമുള്ള മനുഷ്യവംശത്തിൽ ഒരുപക്ഷേ, ഇനി വരാൻ പോകുന്നതിലും മരണം ഒരു മറുപടിയാണ്. ജീവിതം ഒരാൾക്ക് നിഷേധിക്കുന്നതിനുള്ള മറുപടി….

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.