DCBOOKS
Malayalam News Literature Website

പത്മപ്രഭാപുരസ്‌കാരം സുഭാഷ് ചന്ദ്രന്

ഈ വർഷത്തെ പത്മപ്രഭാപുരസ്‌കാരം സുഭാഷ് ചന്ദ്രന്. 75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ ചെയര്‍മാനും നോവലിസ്റ്റ് സാറാജോസഫ്, കഥാകൃത്തും നോവലിസ്റ്റുമായ സി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ആധുനികാനന്തര മലയാള ചെറുകഥയേയും നോവലിനേയും ഭാഷയിലേയും ബിംബാവലികളുടേയും നവീനത കൊണ്ട് പുതുക്കിപ്പണിത എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രന്‍ എന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

 

Comments are closed.