DCBOOKS
Malayalam News Literature Website

എസ്പിബിക്ക് പത്മവിഭൂഷൺ‌, ചിത്രയ്ക്ക് പത്മഭൂഷൺ, ബാലന്‍ പൂതേരിക്ക് പത്മശ്രീ

ന്യൂഡൽഹി∙ 2021ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം 7 പേർക്ക് പത്മവിഭൂഷൺ പുരസ്കാരം. മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൺ.അന്ധതയെ അതിജീവിച്ച് അകക്കണ്ണിന്റെ അക്ഷര വെളിച്ചത്തിലൂടെ ഇരുനൂറിലേറെ പുസ്തകങ്ങൾ രചിച്ച ബാലൻ പൂതേരി  ഉള്‍പ്പെടെ കേരളത്തിൽനിന്നുള്ള 5 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായത്. ആകെ 102 പേർ.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക താരം പി.ടി.ഉഷയുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാർ (കായികം), കെ.കെ.രാമചന്ദ്ര പുലവർ (കല), ഡോ. ധനഞ്ജയ് ദിവാകർ (മെഡിസിൻ) എന്നിവരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായ കേരളത്തിൽനിന്നുള്ള മറ്റുള്ളവർ.

പത്മവിഭൂഷൺ നേടിയവർ:

1. ഷിൻസോ ആബെ
2. എസ്.ബി.ബാലസുബ്രഹ്മണ്യം (മരണാനന്തരം)
3. ഡോ.ബി.എം. ഹെഗ്ഡെ
4. നരിന്ദർ സിങ് കാപാനി (മരണാനന്തരം)
5. മൗലാനാ വാഹിദുദ്ദിൻ ഖാൻ
6. ബി.ബി.ലാൽ
7. സുദർശൻ സാഹു

പത്മഭൂഷൺ നേടിയവർ:

1. കെ.എസ്. ചിത്ര
2. തരുൺ ഗൊഗോയി (മരണാനന്തരം)
3. ചന്ദ്രശേഖര കമ്പാർ
4. സുമിത്ര മഹാജൻ
5. നൃപേന്ദ്ര മിശ്ര
6. രാം വിലാസ് പാസ്വാൻ (മരണാനന്തരം)
7. കേശുഭായ് പട്ടേൽ (മരണാനന്തരം)
8. കൽബെ സാദിഖ് (മരണാനന്തരം)
9. രജനികാന്ത് ദേവിദാസ് ഷ്റോഫ്
10. തർലോച്ചൻ സിങ്

Comments are closed.