DCBOOKS
Malayalam News Literature Website

‘പച്ചക്കുതിര’ ഡിസംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഡിസംബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍.  20 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും. മാസിക ഡിജിറ്റല്‍ രൂപത്തിലും വായിക്കാവുന്നതാണ്.

ഉള്ളടക്കം

  • മലയാളത്തിൽനിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന നോവലുകൾ തുടർച്ചയായി വലിയ പുരസ്കാരങ്ങൾ നേടുകയും വ്യാപകമായി വായിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സർഗ്ഗാത്മകമായ ഒരു പുത്തൻകാലത്തിന്റെ വരവറിയിക്കുന്ന വായനകൾ ഡിസംബർ ലക്കത്തിലുണ്ട്. വർത്തമാനകാല വിവർത്തകരിൽ ഏറെ ശ്രദ്ധേയയായ ഫാത്തിമ ഇ. വി യുമായി ജോസഫ് കെ. ജോബ് നടത്തിയ ദീർഘമായ സംഭാഷണം.
  • മലയാളനോവലുകൾ തുടർച്ചയായി ജെ സി ബി പുരസ്കാരം നേടുന്നതിന്റെ സാഹിത്യരസങ്ങളും രഹസ്യങ്ങളും അനാവരണം ചെയ്യുന്ന, ഇ. പി. രാജഗോപാലന്റെ പഠനം.
  • ആദിമ സർഗ്ഗാത്മകരേഖകളുടെ എടക്കൽ ഗുഹാചിത്രങ്ങൾ ഡോക്യുമെന്റ് ചെയ്ത ചലച്ചിത്രകാരൻ എ. ടി. മോഹൻരാജുമായി ഡോ. പ്രമോദ് കെ. നാറാത്തിന്റെ അഭിമുഖം.
  • ഇത്തവണത്തെ ഓസ്കർ പുരസ്കാരത്തിലേക്ക് പരിഗണിക്കപ്പെട്ട ഇന്ത്യൻസിനിമ ‘കൂഴങ്ങൾ’ കണ്ടതിന്റെ സർഗ്ഗാത്മകാനുഭവം പ്രമുഖനോവലിസ്റ്റ് ഇ. സന്തോഷ്കുമാർ എഴുതുന്നു.
  • വേര്: വിജയലക്ഷ്മിയുടെ കവിത.
  • ചൂണ്ടപ്പന: അനിൽ ദേവസ്സിയുടെ കഥ; മനോജ് എം. വയനാന്റെ വര.
  • റെയ്മണ്ട് വില്യംസിന്റെ സർഗ്ഗാത്മക രാഷ്ട്രീയത്തിലൂടെ കെ. വി. ശശി.
  • അമ്മവീട്: മലയാളസിനിമയിലെ ആദ്യത്തെ റിയലിസ്റ്റിക് നായികയായിരുന്ന മിസ് കുമാരിയുടെ, മകൻ ബാബു തളിയത്ത് എഴുതിയ ജീവചരിത്രം തുടരുന്നു.
  • ഇരുൾസന്ദർശനങ്ങൾ: പി. കെ. രാജശേഖരന്റെ ലേഖനപരമ്പര അവസാനിക്കുന്നു.
  • വായനക്കാരുടെ മറുപടി
  • പുതുപുസ്തകക്കുറിപ്പുകൾ

pachakuthiraതപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഇന്ത്യയ്ക്കകത്ത് പച്ചക്കുതിര തപാലില്‍ ലഭിക്കാന്‍, ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ (12 ലക്കം) 240 രൂപ. രണ്ട് വര്‍ഷത്തേക്കുള്ള വരിസംഖ്യ (24 ലക്കം) 480 രൂപ.
    മൂന്നു വര്‍ഷത്തേക്ക് 720 രൂപ (3 വർഷത്തേക്ക് വരിക്കാരാവുമ്പോൾ 36 + 6= 42 ലക്കം ലഭിക്കും).
  • വിദേശരാജ്യങ്ങളിൽ തപാൽവഴി ഒരുവർഷത്തേക്ക് ലഭിക്കാൻ 1750 രൂപ.

ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.  DC Books A/C No: 0315073000000386,  IFSC : SIBL0000315  ( South Indian Bank, Kanjikuzhi, Kottayam ) പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 0481 2301614, 9846133336 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

 

 

Comments are closed.