DCBOOKS
Malayalam News Literature Website

‘പച്ചക്കുതിര’ ജൂലൈ ലക്കം ഇപ്പോള്‍ വിപണിയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ജൂലൈ ലക്കം ഇപ്പോള്‍ വിപണിയില്‍.  20 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും. മാസിക ഡിജിറ്റല്‍ രൂപത്തിലും വായിക്കാവുന്നതാണ്.

ഉള്ളടക്കം

  • മുത്തുക്കോയയുടെ നാടുകൾ : ലക്ഷദ്വീപിൻ്റെ ചിത്രകാരൻ എൻ. കെ. പി. മുത്തുക്കോയ ദ്വീപിൻ്റെയും തൻ്റെതന്നെയും രാഷ്ട്രീയവും കലയും അവതരിപ്പിക്കുന്നു.
  • ചിത്രകാരൻ സുധീഷ് കോട്ടേമ്പ്രം നടത്തിയ ദീർഘമായ അഭിമുഖസംഭാഷണം.
  • ഒ. അജിത്കുമാർ പകർത്തിയ മുത്തുക്കോയ ഛായകൾ.
  • അർഥശാസ്ത്രം നിങ്ങളെ എന്തു പഠിപ്പിച്ചു? : കൗടില്യൻ്റെ ‘അർത്ഥശാസ്ത്രം’ മതേതരവും പുരോഗമനപരവുമായ ഒരു രേഖയായി ഇന്ന് ചിത്രീകരിക്കപ്പെടുമ്പോൾ, മൂന്ന് മറുവാദങ്ങൾ: ഡോ. ടി. എസ്. ശ്യാംകുമാർ, കെ. വി. ശശി, ഗോപകുമാർ.
  • ബ്രണ്ണൻകോളെജ് ഡയറി: മുഖ്യമന്ത്രിയുടെയും കെ പി സി സി പ്രസിഡണ്ടിൻ്റെയും ‘പോർവിളിവിവാദങ്ങളുടെ ‘ പശ്ചാത്തലത്തിൽ, അക്കാലത്തെ വിദ്യാർത്ഥികൂടിയായിരുന്ന കവിയൂർ ബാലൻ്റെ ദൃക്സാക്ഷി വിവരണം.
  • ബുദ്ധദേബ് ദാസ്ഗുപ്തയുടെ സിനിമ: വി. വിജയകുമാർ
  • ഡോ. പി. കെ. രാജശേഖരൻ്റെ ‘ ഇരുൾസന്ദർശനങ്ങൾ ‘.
  • കളി: കരുണാകരൻ്റെ കഥ ; മനോജ് എം. വയനാൻ്റെ ചിത്രങ്ങൾ.
  • കവിതകൾ: കെ. ജയകുമാർ, രാഖി റാസ്, സീന ജോസഫ്.

Pachakuthira July 2021തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഇന്ത്യയ്ക്കകത്ത് പച്ചക്കുതിര തപാലില്‍ ലഭിക്കാന്‍, ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ (12 ലക്കം) 240 രൂപ. രണ്ട് വര്‍ഷത്തേക്കുള്ള വരിസംഖ്യ (24 ലക്കം) 480 രൂപ.
    മൂന്നു വര്‍ഷത്തേക്ക് 720 രൂപ (3 വർഷത്തേക്ക് വരിക്കാരാവുമ്പോൾ 36 + 6= 42 ലക്കം ലഭിക്കും).
  • വിദേശരാജ്യങ്ങളിൽ തപാൽവഴി ഒരുവർഷത്തേക്ക് ലഭിക്കാൻ 1750 രൂപ.

ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.  DC Books A/C No: 0315073000000386,  IFSC : SIBL0000315  ( South Indian Bank, Kanjikuzhi, Kottayam ) പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 0481 2301614, 9846133336 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

Comments are closed.