DCBOOKS
Malayalam News Literature Website

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’ പ്രീബുക്കിങ് ഇന്ന് അവസാനിക്കും

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’ പ്രിയ വായനക്കാര്‍ക്ക്  ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടിയ കോപ്പികള്‍ ലഭ്യമാകും. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകം പ്രീബുക്ക് ചെയ്യാവുന്നതാണ്.

ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുകയാണ്
നോവല്‍. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി ഈ നോവലില്‍ അവതരിപ്പിക്കുന്നു.

പുറത്തു നിന്നും ഒരാൾ നോക്കിക്കാണുന്നതിനേക്കാൾ സങ്കീർണമാണ് റയിൽവേയിലെ ജീവിതമെന്നും, ആ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് വരുന്ന ആളുകളെക്കുറിച്ചുള്ള നോവലാണ് ‘പച്ച മഞ്ഞ ചുവപ്പ്’ എന്നും ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച ‘നവചിന്തയുടെ വാതിലുകള്‍ ‘ എന്ന പ്രഭാഷണ പരമ്പരയില്‍ ടി ഡി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

പുസ്തകം  പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.