DCBOOKS
Malayalam News Literature Website

പി. കേശവന്‍ നായർ അന്തരിച്ചു

കൊല്ലം: ചിന്തകനും സാഹിത്യകാരനുമായ പി. കേശവന്‍ നായർ അന്തരിച്ചു. ജീവിതത്തിലും പൊതുപ്രവര്‍ത്തനത്തിലും ലളിത ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു കേശവന്‍ നായർ.

കൊല്ലം ജില്ലയിൽ വെളിയത്ത്, പരമേശ്വരൻ പിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. കൊല്ലം ബോയ്സ് ഹൈസ്കൂൾ, ഫാത്തിമ കോളേജ്, റായിപ്പൂർ ദുർഗ്ഗ ആർട്സ് കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. 1971 മുതൽ 2005 വരെ സി.പി.ഐ. എം ൽ പ്രവർത്തിച്ചു. സി.ഐ.ടി.യു. കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കെ പാർട്ടി അംഗത്വം ഉപേക്ഷിച്ചു.

രാഷ്‌ട്രീയ സാമൂഹ്യ, ട്രേഡ്‌യൂണിയൻ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിൽ പരിസ്‌ഥിതി ശാസ്‌ത്രലേഖനങ്ങൾ എഴുതാറുണ്ട്. മൂന്ന് വർഷകാലം ഫിസിക്സ് അദ്ധ്യാപകനായി പ്രവർത്തിച്ചു.

1999 – 2001 ലെ വൈദിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡ് ഭൗതികത്തിനപ്പുറം എന്ന കൃതിക്ക് ലഭിച്ചു.

പ്രധാന കൃതികൾ

  • സ്‌റ്റീഫൻ ഹോക്കിങ്ങിന്റെ പ്രപഞ്ചം
  • പ്രപഞ്ചം
  • ഭൗതികത്തിനപ്പുറം
  • വിപരീതങ്ങൾക്കപ്പുറം
  • പ്രപഞ്ചനൃത്തം
  • ബോധത്തിന്റെ ഭൗതികം
  • മാർക്സിസം ശാസ്ത്രമോ ?
  • മനുഷ്യമനസ്സും ക്വാണ്ടം സിന്താന്തവും
  • ദ്രവ്യസങ്കല്പം ഭൗതികത്തിലും ദർശനത്തിലും
  • ഗാന്ധി ചിന്തകൾ
  • കശുവണ്ടി തൊഴിലാളി സമര ചരിത്രം
  • ഡി.എൻ.എ മുതൽ സൂപ്പർ മനുഷ്യൻ വരെ
  • Beyond Red
  • An Introduction to quantum physics

പി. കേശവന്‍ നായരുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ.

 

Comments are closed.