DCBOOKS
Malayalam News Literature Website

2021-ലെ ഒ വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നോവൽ പുരസ്കാരം ടി.ഡി.രാമകൃഷണന്റെ ‘മാമ ആഫ്രിക്ക’യ്ക്ക്

മണ്‍മറഞ്ഞ സാഹിത്യകാരന്‍ ഒ.വി വിജയന്റെ സ്മരണാര്‍ത്ഥം മലയാളത്തിലെ മികച്ച രചനകള്‍ക്ക് സമ്മാനിക്കുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തിലുള്ള Textപുരസ്‌കാരത്തിന്  ടി.ഡി.രാമകൃഷണന്റെ ‘മാമ ആഫ്രിക്ക’ എന്ന നോവലും കഥാപുരസ്കാരത്തിന്  അംബികാസുതന്‍ മാങ്ങാടിന്റെ ചിന്ന മുണ്ടി എന്ന കൃതിയും അര്‍ഹമായി. യുവകഥാ പുരസ്‌കാരം അർജുൻ അരവിന്ദിനും പ്രോത്സാഹന സമ്മാനം ശാലിനി സി.കെ.യ്ക്കും ലഭിച്ചു.  ഒ.വി വിജയന്‍ സ്മാരക സമിതിയാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഥാസമാഹാരം, നോവല്‍ എന്നിവയ്ക്ക് 25000 രൂപയും കഥയ്ക്ക് 10000 രൂപയുമാണ് പുരസ്‌കാരത്തുക. ആഷാ മേനോന്‍, ടി.കെ. നാരായണദാസ്, ഡോ. സി.പി. ചിത്രഭാനു, ടി.കെ. ശങ്കരനാരായണന്‍, ഡോ. പി.ആര്‍. ജയശീലന്‍, ഡോ. സി. ഗണേഷ്, രഘുനാഥന്‍ പറളി, രാജേഷ് മേനോന്‍, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം എന്നിവരാണ് പുരസ്‌കാരനിര്‍ണയസമിതി അംഗങ്ങള്‍.

ഡിസംബറില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ വിതരണംചെയ്യുമെന്ന് സമിതി ചെയര്‍മാന്‍ ടി.ആര്‍. അജയന്‍, രാജേഷ് മേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രവാസവും മലയാളഭാഷയും സാഹിത്യവും പ്രധാന വിഷയമായ ‘മാമ ആഫ്രിക്ക’ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ടി.ഡി.രാമകൃഷണന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.