DCBOOKS
Malayalam News Literature Website

ചിതലിയിലെ ആകാശം ; ഒ വി വിജയന്‍ ചരമദിനാചരണം നാളെ

ഒ.വി. വിജയന്റെ ചരമദിനാചരണം ‘ചിതലിയിലെ ആകാശം’ എന്ന പേരില്‍ നാളെ (30 മാര്‍ച്ച് 2023 വ്യാഴാഴ്ച) തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ നടക്കും. ഒ.വി.വിജയന്‍ സ്മാരകസമിതിയും കേരള സാംസ്‌കാരികവകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ പത്തിന് എഴുത്തുകാരി ഡോ. ഖദീജ മുംതാസ് ഉദ്ഘാടനംചെയ്യും. തുടര്‍ന്ന്, അനുസ്മരണ പ്രഭാഷണങ്ങളുമുണ്ട്. ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഡി സി ബുക്സ് 100-ാം പതിപ്പിന്റെ (ഖസാക്ക് ബ്ലാക്ക് ക്ലാസ്സിക് എഡിഷന്‍) നൂറ് വ്യത്യസ്ത കവറുകളുടെ പ്രദര്‍ശനവും, ഹ്രസ്വനാടകങ്ങളും, പാലക്കാടന്‍ പുതുതലമുറയിലെ കലാ, സാഹിത്യപ്രതിഭകളെ അനുമോദിക്കുന്ന സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്.

രാവിലെ 9.45-ന് ഒ.വി. വിജയന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ‘ഖസാക്കിന്റെ ഇതിഹാസം’ തമിഴിലേക്ക് വിവര്‍ത്തനംചെയ്ത യുമവാസുകിയെ ചടങ്ങില്‍ അനുമോദിക്കും. ഒ.വി. വിജയന്റെ രചനയെ ആധാരമാക്കി ചാക്കോ ഡി.അന്തിക്കാട് രചനയും സുരേഷ് നന്മ സംവിധാനവും നിര്‍വഹിച്ച ഏകപാത്രനാടകം ‘ഭഗവല്‍ സന്നിധിയില്‍’ ലതാമോഹന്‍ അവതരിപ്പിക്കും. ഒ വി വിജയന്‍സ്മാരക സ്മൃതിപ്രഭാഷണം പ്രൊഫ. എം.എം. നാരായണന്‍ നടത്തും. സെമിനാർ  അശോകന്‍ ചരുവില്‍ ഉദ്ഘാടനംചെയ്യും.

സമാപനയോഗത്തില്‍ പ്രൊഫ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ‘ജനാധിപത്യവും ബഹുസ്വരതയും’ എന്ന വിഷയത്തില്‍ സമാപനപ്രസംഗം നടത്തും. 6.15 -ന് കെ.എ. നന്ദജന്‍ സംവിധാനം നിര്‍വഹിച്ച നാടകം ‘പൂതപ്രബന്ധം’ അരങ്ങേറും.

ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.