DCBOOKS
Malayalam News Literature Website

വെക്കാനം – ഒ.വി.വിജയന്‍ ജന്മദിനാഘോഷവും യുവകഥാശില്പശാലയും ജൂലൈ 1 മുതല്‍

ഒ.വി.വിജയന്‍ സ്മാരക സമിതിയും കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും സംയുക്തമായി നടത്തുന്ന ഒ.വി.വിജയന്‍ ജന്മദിനാഘോഷവും യുവകഥാശില്പശാലയും ജൂലൈ 1,2,3 തീയ്യതികളില്‍ ‘വെക്കാനം’ എന്ന പേരില്‍ പാലക്കാട് തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ നടക്കും.

ഒ.വി. വിജയൻ സ്മാരക യുവകഥാപുരസ്കാരമത്സരത്തിൽ മികവുപുലർത്തിയ 40 പേർ പങ്കെടുക്കുന്ന യുവകഥാശില്പശാല, ഉദ്ഘാടനയോഗം, അനുസ്മരണയോഗം, പ്രഭാഷണങ്ങള്‍, മുഖാമുഖങ്ങള്‍, ദൃശ്യാവിഷ്‌കാരം, ദൃശ്യ-ശ്രാവ്യാവതരണം, നാടകം, ഒ.വി. വിജയന്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം, പുസ്തകപ്രകാശനം, സമാപനയോഗം എന്നിവ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

അനുസ്മരണയോഗം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ.യുടെ അധ്യക്ഷത വഹിക്കും. ഒ.വി. വിജയന്‍ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി.യും യുവകഥാശില്പശാലയുടെ ഉദ്ഘാടനം കഥാകൃത്ത് വൈശാഖനും നിര്‍വഹിക്കും. അനുസ്മരണപ്രഭാഷണം നടത്തുന്നത് ഡോ. സുനില്‍ പി. ഇളയിടമാണ്. കഥാകൃത്തുക്കളുമായി മുഖാമുഖം പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ

 

Comments are closed.