DCBOOKS
Malayalam News Literature Website

‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’ സ്വന്തമാക്കാം; വായനക്കാര്‍ക്കായി വീണ്ടും അവസരമൊരുങ്ങുന്നു

പ്രിയ വായനക്കാര്‍ക്കായി ഡി.സി ബുക്‌സിന്റെ ആകര്‍ഷകമായ ക്രിസ്തുമസ്- പുതുവത്സര സമ്മാനം ഇതാ കൈയെത്തും ദൂരത്ത്. ഡി.സി ബുക്‌സ് പുറത്തിറക്കിയ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരം മുന്‍കൂര്‍ ബുക്ക് ചെയ്തു സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ക്കായി വീണ്ടും ഒരവസരം കൂടി ഒരുങ്ങുന്നു.

ബാല്യകാലത്തെ എണ്ണിയാലൊടുങ്ങാത്ത അമൂല്യസ്മരണകളെ വീണ്ടും ഓര്‍ത്തെടുക്കാനും കൊതിയോടെ വായിക്കാനും ആസ്വദിക്കാനും എന്നെന്നും സൂക്ഷിച്ചുവെക്കാനുമുള്ള ഒരു അപൂര്‍വ്വസമ്മാനമാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍. ഡി.സി കിഴക്കെമുറി ഭാഷാപഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ ആദ്യകാല കൃതികള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് വാല്യങ്ങളിലായി 3,333 പേജില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ കോപ്പികള്‍ എല്ലാ ഡി.സി ബുക്‌സ്/ കറന്റ് ബുക്‌സ് ശാഖകളിലും ലഭ്യമാണ്. 3,333 രൂപ മുഖവിലയുള്ള ഈ പുസ്തകം 2,599 രൂപ വിലയില്‍ ഈ ക്രിസ്തുമസ്- പുതുവത്സര ആഘോഷവേളയില്‍ സ്വന്തമാക്കാവുന്നതാണ്. ഒപ്പം 999 രൂപ വിലയുള്ള ഇ-ബുക്ക് തികച്ചും സൗജന്യമായി നേടാം. കൂടാതെ 1000 ഡി.സി റിവാര്‍ഡ് പോയിന്റും ലഭിക്കുന്നു.

കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ്/ കറന്റ് ബുക്‌സ് ശാഖകളിലൂടെ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം. ഡി.സി ബുക്‌സ്, കോട്ടയം-686001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍ / ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ലഭ്യമാക്കാം. പുസ്തകം ഓണ്‍ലൈനില്‍ ലഭ്യമാകാന്‍ സന്ദര്‍ശിക്കുക.

Comments are closed.