DCBOOKS
Malayalam News Literature Website

‘ഹാജര്‍’ മലയാളപാഠഭാഗങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീഡിയോകളായി പങ്കുവെക്കൂ സമ്മാനം നേടൂ

മ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായിരുന്ന കാലഘട്ടമായിരുന്നല്ലോ സ്‌കൂള്‍കാലം. എത്രയെത്ര സുന്ദരസ്മൃതികളാണ് അക്കാലവുമായി ബന്ധപ്പെട്ട് ഓര്‍ക്കാനുള്ളത്? കഥകളും കവിതകളും ചൊല്ലിനടന്ന് ബാല്യകാലത്തിന്റെ എല്ലാ കുസൃതികളും ആസ്വദിച്ച, നന്മമരങ്ങളുടെ തണലില്‍ ജീവിച്ച്, അനിര്‍വ്വചനീയമായ ആഹ്ലാദങ്ങള്‍ അനുഭവിച്ച മനോഹരകാലം. അറിവിനെയും അക്ഷരങ്ങളെയും കൂടെച്ചേര്‍ത്ത ആ സുന്ദരകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടം എത്ര രസകരമായിരിക്കും അല്ലേ? കുട്ടിക്കാലത്തെ മധുരതരമായ ഓര്‍മ്മകളിലേക്ക് ഒരെത്തിനോട്ടം എപ്പോഴെങ്കിലും ഒന്നാഗ്രഹിച്ചിട്ടുണ്ടാകില്ലേ? ആ കാലത്തെക്കുറിച്ച്, കടല്‍പ്രവാഹം പോലെയുള്ള ഓര്‍മ്മകളെ, പഠിച്ചുമറന്ന ആ പാഠങ്ങളെ വീണ്ടും ഒന്ന് ഓര്‍ത്തെടുത്താലോ?

ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ മലയാള പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഗൃഹാതുരതനിറക്കുന്ന ഒരു മത്സരമാണ് ‘ഹാജര്‍’ എന്ന പേരിൽ ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്.  കഥകളും കവിതകളും ലേഖനങ്ങളും കത്തുകളും നാടകങ്ങളും വ്യാകരണവും നോവല്‍ഭാഗങ്ങളും പ്രാര്‍ത്ഥനകളും ജീവിതസ്മരണകളും അടങ്ങിയ നമ്മെ മലയാളിയാക്കിയ കേരളപാഠാവലിയിലെ പാഠഭാഗങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ വീഡിയോ രൂപത്തിൽ ഞങ്ങളുമായി പങ്കുവെക്കാം.

വീഡിയോ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ മലയാള പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി നിങ്ങള്‍ സംസാരിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്യുക
  • സെല്‍ഫ് റെക്കോര്‍ഡ് ചെയ്തതോ/മറ്റൊരാള്‍ റെക്കോര്‍ഡ് ചെയ്തതോ ആയ വീഡിയോ 9946109449 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയക്കണം
  • വീഡിയോയ്ക്ക് ഒപ്പം, അയക്കുന്ന ആളുടെ പൂര്‍ണ്ണമായ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുത്തണം
  • നിങ്ങള്‍ അയക്കുന്ന വീഡിയോ പ്രത്യേക ഫ്രെയിമില്‍ ഡിസൈന്‍ ചെയ്ത് ഞങ്ങള്‍ തിരിച്ചയക്കും
  • ഇങ്ങനെ തിരിച്ചയക്കുന്ന വീഡിയോസ് ഡി സി ബുക്സിനെ മെന്‍ഷന്‍ ചെയ്ത് നിങ്ങളുടെ സോഷ്യല്‍ മീഡിയ (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം) പേജുകളില്‍ പോസ്റ്റ് ചെയ്യണം
  • ഡിസംബര്‍ ഒന്ന് മുതല്‍ 2024 ജനുവരി 30 വരെയാണ് വീഡിയോസ് അയക്കുന്നതിനുള്ള സമയം
  • വീഡിയോസ് അയക്കുന്ന എല്ലാവരും ഡി സി ബുക്സ് ഔദ്യോഗിക ഫേസ്ബുക്ക്/ഇന്‍സ്റ്റഗ്രാം പേജുകള്‍ ഫോളോ ചെയ്തിരിക്കണം
  • വീഡിയോയുടെ ഓഡിബിലിറ്റിയും ക്ലാരിറ്റിയും മികച്ചതാക്കാന്‍ ശ്രദ്ധിക്കണം
    വിധിനിര്‍ണ്ണയം അന്തിമമായിരിക്കും
  • വിജയികളെ കാത്തിരിക്കുന്നു ആകര്‍ഷകമായ സമ്മാനങ്ങള്‍

 

Comments are closed.