DCBOOKS
Malayalam News Literature Website

വായനക്കാർക്ക് വേറിട്ട വായനാനുഭവം സമ്മാനിച്ച മൂന്നു മികച്ച കൃതികൾ, എം.മുകുന്ദന്റെ ‘ഒരു ദളിത് യുവതിയുടെ കദനകഥ’, ‘നൃത്തം’, ആനന്ദിന്റെ ‘സംഹാരത്തിന്റെ പുസ്തകം’; മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !

എം.മുകുന്ദന്റെ ‘ഒരു ദളിത് യുവതിയുടെ കദനകഥ’ സ്‌കൂൾ ഒഫ് ഡ്രാമയിലെ അവസാനവർഷ വിദ്യാർത്ഥിനിയായ രാധിക, കരീംബോയിയുടെ നാടകത്തിൽ നഗ്നയായി അഭിനയിക്കാൻ വിസമ്മതിച്ചു. കുറ്റം അവളുടേതല്ല എന്നാണ് നാടകകൃത്ത് നാരായണന്റെ M Mukundan-Oru Dalit Yuvathiyude Kadanakathaഅഭിപ്രായം. “പാരമ്പര്യത്തിൽ നിന്നും ശീലങ്ങളിൽനിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയില്ല.” അപമാനിക്കപ്പെട്ട ഒരു ദളിത് യുവതിയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ‘കലയിൽ കോംപ്രമൈസില്ല’ എന്നു കരുതുന്ന കരീംബോയി ആവശ്യപ്പെട്ടത്. ഒടുവിൽ രാധികയ്ക്കു പകരക്കാരിയായി വസുന്ധരയെത്തി, സ്വമനസ്സാലേ നാടകമവതരിപ്പിച്ചു. പക്ഷേ, പ്രകാശസംവിധാനം അത്രയും നിഷ്ഫലമാക്കിക്കൊണ്ട് സദസ്സിൽനിന്ന് നിരവധി ക്യാമറകളുടെ ഫഌഷുകൾ തുടർച്ചയായി വസുന്ധരയുെട നഗ്നമേനിയിൽ വെളിച്ചം പ്രവഹിപ്പിച്ചു… ഒറ്റക്കളികൊണ്ട് നാടകാവതരണം നിർത്തുകയും ചെയ്തു.

എം മുകുന്ദന്റെ ‘നൃത്തം’നിരന്തരം മേൽവിലാസം മാറിക്കൊണ്ടിരുന്ന ശ്രീധരന് തന്റെ നാല്പത്തിയെട്ടാം വയസ്സിൽ M Mukundan-Nruthamഭൂമിയിലെവിടെപ്പോയാലും മാറ്റമില്ലാത്ത ഒരു വിലാസമുണ്ടായി-sreedhartp@hotmail.com. സ്‌പെയ്‌സിലെ മായികലോകത്തിലൂടെ അയാൾ പരിചയപ്പെടുന്നത് അഗ്നിയെ. ലോകത്തിന്റെ ഏതോ കോണിൽനിന്നും അയയ്ക്കുന്ന മെയിലുകളിൽക്കൂടി കേരളത്തിലെ കളരിമുറ്റത്തുനിന്നും പാശ്ചാത്യനൃത്തലോകത്തിന്റെ ഉന്നതികളിലേക്ക് നൃത്തച്ചുവടുകൾ വച്ചുകയറിയ അഗ്നിയുടെ കഥ ശ്രീധരനു മുന്നിലെത്തുന്നു. വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ നവ്യമായൊരു വായനാനുഭവം പകരുന്ന നോവൽ.

ആനന്ദിന്റെ ‘സംഹാരത്തിന്റെ പുസ്തകം വന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രങ്ങള്‍ നടത്തുന്ന യുദ്ധങ്ങളെ അപേക്ഷിച്ച് ചെറുകിട ആയുധങ്ങളും ഉപകരണങ്ങളുംകൊണ്ട്, വ്യക്തികളുടെ തലത്തില്‍, നിര്‍വ്വഹിക്കപ്പടുന്ന ആക്രമണങ്ങളായിരിക്കുന്നു ഹിംസയുടെ സമകാലീന യാഥാര്‍ത്ഥ്യം. യുദ്ധങ്ങള്‍ മഹാമാരികള്‍പോലെ വന്നുപോയിരുന്നുവെങ്കില്‍, ഹിംസയുടെ ഈ പുതിയ പര്‍വ്വം അതിനെ നിരന്തരമാക്കി, നിത്യജീവിതത്തില്‍ അലിയിച്ചുചേര്‍ത്തിരിക്കുന്നു. Anand-Samharathinte Pusthakamമരണത്തെ അത് പടക്കളത്തില്‍നിന്നെടുത്ത് വഴിയിലും വീട്ടുമുറ്റത്തും എത്തിച്ചിരിക്കുന്നു. വികലമായ വിശ്വാസങ്ങളാലോ, സംശയകരമായ ലക്ഷ്യങ്ങളാലോ നയിക്കപ്പെടുന്ന പുതിയ ഹിംസകര്‍ ഉന്നംവയ്ക്കുന്നത് അവരുമായി ബന്ധമില്ലാത്ത, അവര്‍ തിരിച്ചറിയുകകൂടി ചെയ്യാത്ത വഴിയിലെ സാധാരണ മനുഷ്യരെയാണ്. വൈരമൊന്നുമില്ലാത്തവരെ, വികാരംകൂടാതെ, വ്യക്തികള്‍ സംഹരിക്കുന്ന ഈ മാനസികവിപര്യയത്തിന് ദേവതകള്‍ക്കായോ അനുഷ്ഠാനപരമായോ നിര്‍വ്വഹിക്കപ്പെടുന്ന ബലിയുടെ സമാന്തരം തേടുകയാണ് ഈ കൃതിയില്‍. ബലിക്ക് മൂന്നു തലങ്ങളുണ്ട്: മറ്റുള്ളവരെ ബലിമൃഗമാക്കുന്ന സാമാന്യബലി, വിശ്വാസി സ്വയം ബലിയര്‍പ്പിക്കുന്ന ആത്മബലി, അവസാനം ദേവതതന്നെ ബലിയാക്കപ്പെടുന്ന ദിവ്യബലി. സംഹാരത്തിന്റെതന്നെ സംഹാരത്തിലേക്കു പരിണമിക്കുന്ന സംഹാരശാസ്ത്രത്തിന്റെ വിവിധ ദശകളെ കാണിക്കുന്ന മൂന്ന് ആഖ്യാനങ്ങള്‍ – തോട്ടത്തിലെ പൂക്കളുടെ കഴുത്തറക്കുന്ന തോട്ടക്കാരന്‍ – അതിഥികളോടൊപ്പം ചാകുന്ന ആതിഥേയന്‍ – ഹോട്ടല്‍ക്കാരന്‍, സംഘടനയുടെ മുമ്പില്‍ സ്വയം ബലിയാക്കപ്പെടുന്ന സംഘാടകന്‍ തുന്നല്‍ക്കാരന്‍.

കലയെ കലയായി കാണാൻ സാധിക്കാത്ത മലയാളിയുടെ സദാചാര ബോധത്തിന്റെയും ജീവിതത്തെ നാടകമായി കാണുന്ന കലാകാരന്മാർക്കിടയിലും ജീവിതം നഷ്ടപ്പെട്ട വസുന്ധര എന്ന യുവതിയുടെ കഥന കഥ, എം.മുകുന്ദന്റെ ‘ഒരു ദളിത് യുവതിയുടെ കദനകഥ‘,സൈബര്‍ഇടത്തിലെ മായികലോകത്ത് സഞ്ചരിച്ച ശ്രീധരന്റേയും അഗ്‌നിയുടേയും കഥ പറയുന്ന സാങ്കേതികവിദ്യ പ്രമേയമാക്കിയ മലയാളത്തിലെ ആദ്യ നോവൽ എം മുകുന്ദന്റെ ‘നൃത്തം‘, തോട്ടത്തിലെ പൂക്കളുടെ കഴുത്തറക്കുന്ന തോട്ടക്കാര‌ന്‍-അതിഥികളോടൊപ്പം ചാകുന്ന ആതിഥേയ‌ന്‍-തോട്ടക്കാര‌ന്‍ , സംഘടനയുടെ മുമ്പില്‍ സ്വയം ബലിയാക്കപ്പെടുന്ന സംഘാടക‌ന്‍ , തുന്നല്‍ക്കാര‌ന്‍ – മൂന്ന് ആഖ്യാനങ്ങള്‍ ആനന്ദിന്റെ ‘സംഹാരത്തിന്റെ പുസ്തകം.

മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക് !

ഓരോ പുസ്തകങ്ങൾ വീതം 49 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാനും അവസരം

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.