DCBOOKS
Malayalam News Literature Website

വിഭാഗീയത

നവംബർ ലക്കം പച്ചക്കുതിരയിൽ

എം.എം. ലോറന്‍സ്

വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ അച്യുതാനന്ദന്‍ പ്രത്യേകം സ്‌ക്വാഡ് പോലെ ആളുകളെ ഉപയോഗിച്ചു. അത് കമ്യൂണിസ്റ്റ് Pachakuthira Digital Editionസംസ്‌കാരത്തിന്റെ ഭാഗമല്ലെന്നുമാത്രമല്ല കമ്യൂണിസ്റ്റ് സംഘടനാതത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇവരില്‍ പലരും പിന്നീട് അച്യുതാനന്ദനുമായി തെറ്റുന്നതാണ് കണ്ടത്. ആദ്യമായി പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്ക് കരുനീക്കം നടന്ന എറണാകുളം ജില്ലയില്‍ ആ കനല്‍ മുഴുവനായി കെട്ടടങ്ങിയിട്ടില്ല. പിന്നീട് എത്രയോ നാടകങ്ങള്‍ നടന്നു. ഒളിക്യാമറക്കഥകള്‍വരെ അരങ്ങേറി. സഖാക്കളുടെ ഒരുമയും സ്‌നേഹബന്ധങ്ങളും വിഭജിക്കപ്പെട്ടു.

സി.പി.ഐ, നക്‌സലൈറ്റ് ആശയഭിന്നിപ്പുകള്‍ക്കുശേഷമുള്ള പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് തുടക്കം എവിടെനിന്നാണെന്ന് പലരും ഇപ്പോഴും ചോദിക്കാറുണ്ട്. ഒരു സംശയവും ഇല്ലാതെ എനിക്ക് പറയാന്‍ കഴിയും- അത് എറണാകുളത്തുനിന്നാണെന്ന്. എനിക്കുശേഷം ജില്ലാ സെക്രട്ടറിയായ എ.പി. വര്‍ക്കി അക്കാലത്തെ ചിലപ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ടായിരുന്നു അതിനു തുടക്കം കുറിച്ചതെന്നതാണ് വസ്തുത. അക്കാലയളവില്‍ വി.എസ്.അച്യുതാനന്ദന്‍, എ.പി. വര്‍ക്കിയെ വിഭാഗീയത ഉണ്ടാക്കാന്‍ ഉപയോഗിക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായിരുന്ന മറ്റ് ചിലരെയും അതിനുവേണ്ടി അച്യുതാനന്ദന്‍ ഉപയോഗിച്ചിരുന്നു. ഒരിക്കല്‍ പാര്‍ട്ടികോണ്‍ഗ്രസില്‍ ഇ.കെ. നായനാര്‍ ഇക്കാര്യം തുറന്നുപറഞ്ഞു. പാര്‍ട്ടിക്കകത്ത് ചര്‍ച്ചചെയ്ത ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയുന്നത് ശരിയല്ല എന്നുകരുതി ഞാനത് വിസ്തരിക്കുന്നില്ല.

വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ അച്യുതാനന്ദന്‍ പ്രത്യേകം സ്‌ക്വാഡ് പോലെ ആളുകളെ ഉപയോഗിച്ചു. അത് കമ്യൂണിസ്റ്റ് Textസംസ്‌കാരത്തിന്റെ ഭാഗമല്ലെന്നുമാത്രമല്ല കമ്യൂണിസ്റ്റ് സംഘടനാതത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇവരില്‍ പലരും പിന്നീട് അച്യുതാനന്ദനുമായി തെറ്റുന്നതാണ് കണ്ടത്. ആദ്യമായി പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്ക് കരുനീക്കം നടന്ന എറണാകുളം ജില്ലയില്‍ ആ കനല്‍ മുഴുവനായി കെട്ടടങ്ങിയിട്ടില്ല. പിന്നീട് എത്രയോ നാടകങ്ങള്‍ നടന്നു. ഒളിക്യാമറക്കഥകള്‍ വരെ അരങ്ങേറി. സഖാക്കളുടെ ഒരുമയും സ്നേഹബന്ധങ്ങളും വിഭജിക്കപ്പെട്ടു. എറണാകുളം ജില്ല ഇന്നും ആ ഹാങ് ഓവറില്‍നിന്ന് മുഴുവനായി മോചിതമായിട്ടില്ലെന്നത് പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ ധര്‍മസങ്കടമാണ്. കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ വിഭാഗീയ പ്രവര്‍ത്തനത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒട്ടനവധി ചെറുപ്പക്കാരായ സഖാക്കള്‍ ഭാഗഭാക്കായി. പിന്നീട് നിജസ്ഥിതിയും സത്യാവസ്ഥയും മനസ്സിലായപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടവരില്‍ മിക്കവരും എന്നോടും മറ്റും നേരില്‍ വന്ന് തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നു പറഞ്ഞു. ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അങ്ങനെ പ്രവര്‍ത്തിക്കാന്‍ ഇടയായതെന്ന് പറഞ്ഞു. ചിലര്‍മാധ്യമങ്ങളില്‍കൂടിയും അത് പറഞ്ഞു.

പൂര്‍ണ്ണരൂപം 2023 നവംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്‌

 എം എം ലോറന്‍സിന്റെ ആത്മകഥ ‘ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ 

 

Comments are closed.