DCBOOKS
Malayalam News Literature Website

‘കാപ്പനച്ചന്റെ സമ്പൂർണ്ണ കൃതികൾ- 3 വാല്യങ്ങൾ’; പ്രീബുക്കിങ് ആരംഭിച്ചു

കേരളസമൂഹത്തിൽ എന്നത്തെയുംകാൾ പ്രസക്തമായ കാപ്പനച്ചന്റെ ചിന്തകളുടെ സമ്പൂർണ്ണ സമാഹാരം ‘കാപ്പനച്ചന്റെ കൃതികൾ- 3 വാല്യങ്ങൾ’ പ്രീബുക്കിങ് ആരംഭിച്ചു. 1,399 രൂപ മുഖവിലയുള്ള പുസ്തകം 1,199 രൂപയ്ക്ക് ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും പ്രീബുക്ക് ചെയ്യാവുന്നതാണ്.

മാർക്സിയൻ ചിന്തകളെയും വിമോചന ദൈവ ശാസ്ത്രത്തെയും വിപ്ലവാത്മകമാക്കി അവതരിപ്പിക്കുകയും മതത്തെയും സഭാധികാരത്തെയും വിമർശനാത്മകമായി പരിശോധിക്കുകയും വർഗ്ഗീയതയുടെയും ഫാസിസത്തിന്റെയും വേരുകൾ തേടുകയും ചെയ്യുന്ന കൃതികളാണ് മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നത്. വിശ്വാസത്തിൽ നിന്ന് വിപ്ലവത്തിലേക്ക് , നാളത്തേക്കൊരു ലൈംഗിക സദാചാരം, പാരമ്പര്യം ആധുനികത പ്രതിസംസ്കൃതി, മാർക്സിയൻ ദർശനത്തിന് ഒരാമുഖം, കലാസൃഷ്ടിയുടെ ഉറവിടം, പ്രവചനം പ്രതിസംസ്കൃതി, അക്രൈസ്തവനായ യേശുവിനെ തേടി, യേശുവിന്റെ മോചനം സഭകളിൽ നിന്ന്,  ദൈവത്തിന്റെ മരണവും മനുഷ്യന്റെ ജനനവും എന്നീ കൃതികളാണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്.

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.