DCBOOKS
Malayalam News Literature Website
Rush Hour 2

ഓര്‍ഹാന്‍ പാമുക്കിന് ജന്മദിനാശംസകള്‍

നൊബേല്‍ പുരസ്‌കാര ജേതാവായ വിഖ്യാത ടര്‍ക്കിഷ് എഴുത്തുകാരനാണ് ഓര്‍ഹാന്‍ പാമുക്. ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ പാമുക്കിന് 2006-ലാണ് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. പാമുക്കിന്റെ നോവലുകള്‍ നാല്പതിലേറെ വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

1952 ജൂണ്‍ 7-ന് ഇസ്താംബൂളിലായിരുന്നു പാമുക്കിന്റെ ജനനം. 2002-ല്‍ പ്രസിദ്ധീകൃതമായ ‘മഞ്ഞ്’ എന്ന നോവലാണ് പമുകിന്റെ ഏറ്റവും ശ്രദ്ധേയമായത്. ജന്മദേശത്തിന്റെ വൈവിധ്യങ്ങള്‍ അദ്ദേഹം തന്റെ കൃതികളില്‍ സന്നിവേശിപ്പിച്ചു. സൈലന്റ് ഹൗസ്, വൈറ്റ് കാസില്‍, കറുത്ത പുസ്തകം, പുതു ജീവിതം, ചുവപ്പാണെന്റെ പേര്, ഇസ്താംബൂള്‍ ഒരു നഗരത്തിന്റെ ഓര്‍മ്മകള്‍, നിറഭേദങ്ങള്‍, നിഷ്‌കളങ്കതയുടെ ചിത്രശാല എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.

ഓര്‍ഹന്‍ പാമുക്കിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.