DCBOOKS
Malayalam News Literature Website

അക്ഷരനഗരിയായ കോട്ടയത്തും ഇപ്പോള്‍ സൊമാറ്റോയിലൂടെ പുസ്തകങ്ങള്‍!

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയിലൂടെ ഇനി കൂടുതല്‍ ജില്ലകളില്‍ പുസ്തകങ്ങള്‍ ലഭ്യമാകും. അക്ഷരനഗരിയായ കോട്ടയത്താണ്
സൊമാറ്റോ വഴി പുതിയതായി പുസ്തകം ലഭ്യമാക്കിയിരിക്കുന്നത്. ഡിസി ബുക്‌സ് പബ്ലിഷ് ചെയ്ത ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇതുവഴി നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ ഡിസി ബുക്‌സ് സൊമാറ്റോ വഴി പുസ്തകങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഉടന്‍ തന്നെ സംസ്ഥാനത്തുടനീളം ഉടന്‍ തന്നെ സൊമാറ്റോ വഴി പുസ്തകങ്ങള്‍ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്;+91 97456 04874

 

Comments are closed.