DCBOOKS
Malayalam News Literature Website

ഷമിന ഹിഷാമിന്റെ നോവൽ ‘ഊദ്’; ആസ്വാദന സദസ് സംഘടിപ്പിച്ചു

ചിത്രത്തിന് കടപ്പാട്-ഫേസ്ബുക്ക്
ചിത്രത്തിന് കടപ്പാട്-ഫേസ്ബുക്ക്

ഡി സി നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടികയിൽ അവസാന മൂന്നിലെത്തിയ യുവഎഴുത്തുകാരിയും  ഖത്തർ പ്രവാസിയുമായ ഷമിന ഹിഷാമിന്റെ പ്രഥമ നോവൽ ‘ഊദ്‘  നെ ആസ്പദമാക്കി ആസ്വാദന സദസ് സംഘടിപ്പിച്ചു.  പാവറട്ടി സമന്വയ കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഗുരുവായൂര്‍ നഗരസഭ ലൈബ്രറിഹാളില്‍ Textനടന്ന ആസ്വാദന സദസ് കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പാവറട്ടി സാന്ത്വന സ്പര്‍ശം പാലിയേറ്റീവ് പ്രസിഡന്റ് എന്‍.പി. അബൂബക്കര്‍, പി.ഹംസ, ഇശാര മൊയ്‌നുദ്ദീന്‍, മുസ്തഫ വെട്ടിക്കല്‍, പ്രസാദ് കാക്കശ്ശേരി, ഇ.പി. മുഹമ്മദ്, ജമാല്‍ പെരുമ്പാടി എന്നിവര്‍ സംസാരിച്ചു. ചാവക്കാട് എം.ഇ.എസ് താലൂക്ക് കമ്മിറ്റി ഷമിന ഹിഷാമിനെ ഉപഹാരം നല്‍കി ആദരിച്ചു.

ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിൽ പരിചയിച്ച ഗന്ധർവ്വനെപ്പോലെ ഒരു ജിന്നാണ് ഈ നോവലിന് ഊദിന്റെ ഗന്ധം പകരുന്നത്. പ്രണയവും ഏകാന്തതയും ഒരു പെൺജീവിതത്തിലെ ഭാവനയും മിത്തുമാണ് നോവലിന്റെ ഇതിവൃത്തം. യാഥാർഥ്യവും കാല്പനികതയും ഇഴുകിച്ചേർന്ന് സത്യവും മിഥ്യയും വേർതിരിച്ചറിയാൻ പ്രയാസപ്പെടുന്നു. ആത്തിയുടെ സ്വപ്നങ്ങളിലൂടെയും സ്വാതന്ത്ര്യത്തിന്റെ വഴികളിലൂടെയുമുള്ള സഞ്ചാരം ഉത്തരമലബാറിലെ മുസ്‌ലിം സമുദായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.