DCBOOKS
Malayalam News Literature Website

വൈവിധ്യമാര്‍ന്ന പുസ്തകശേഖരവുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR

rush hoursസ്വന്തമാക്കാന്‍ ആഗ്രഹിച്ച വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOURലൂടെ വാങ്ങാം. ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികളും റൊമില ഥാപ്പറുടെ ആദിമ ഇന്ത്യാചരിത്രവും ക്ഷേത്രവിജ്ഞാനകോശവും തകഴിയുടെ കയര്‍ എന്ന നോവലും ഉള്‍പ്പെടെ 16 പുസ്തകങ്ങള്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOURലൂടെ 25% വിലക്കുറവില്‍ സ്വന്തമാക്കാം.

റഷ് അവറിലെ പുസ്തകങ്ങളെ പരിചയപ്പെടാം

ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍ (രണ്ട് വാല്യങ്ങള്‍)

നിരവധി ഭാഷകളില്‍ ലോകവ്യാപകമായി പരിഭാഷ ചയ്യപ്പെട്ടിട്ടുള്ള ഷെര്‍ലക് ഹോംസ് കഥാപാത്രമായി വന്ന കഥകള്‍ക്കും നോവലുകള്‍ക്കും ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഷെര്‍ലക് ഹോംസിനെ കേന്ദ്രകഥാപാത്രമാക്കി സര്‍ ആര്‍തര്‍ കോനനന്‍ ഡോയല്‍ രചിച്ച 4 നോവലുകളും എട്ട് കഥാസാമാഹാരങ്ങളും അടങ്ങിയ പുസ്തകമാണ് ഷെര്‍ലക് ഹോംസ് സമ്പൂര്‍ണകൃതികള്‍. ചോരക്കളം , നാല്‍വര്‍ ചിഹ്നം , ബാസ്‌കര്‍ വിത്സിലെ വേട്ടനായ, ഭീതിയുടെ താഴ്‌വര എന്നീ നോവലുകളും 56 കഥകളും രണ്ടു വാല്യങ്ങളിലായി സമാഹരിച്ചിരിക്കുന്നു.

ആദിമ ഇന്ത്യാചരിത്രം- റൊമില ഥാപ്പര്‍

പൗരാണിക ഇന്ത്യയില്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ക്കുമേല്‍ പുനരെഴുതപ്പെട്ട ചരിത്രഭാഷ്യം. വെറുമൊരു ഭൂതകാല വിവരണമാകാതെ, വര്‍ത്തമാനഭൂതകാലങ്ങളുടെ താരതമ്യപഠനത്തെ മുന്‍ നിര്‍ത്തി രചിക്കപ്പെട്ട അമൂല്യഗ്രന്ഥം. കാലാനുക്രമത്തില്‍ വസ്തുതകളെ വിവരിക്കുന്നു്യുെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ചരിത്രപരിണാമങ്ങളെ വിശദീകരിക്കുന്നു എന്നതിലാണ് ഈ ഗ്രന്ഥ ത്തിന്റെ യഥാര്‍ത്ഥ മൂല്യം നിലനില്ക്കുന്നത്. അന്ധവിശ്വാസങ്ങളാല്‍ എഴുതപ്പെട്ട ഇന്ത്യയുടെ ചരിത്രത്തിനു പിന്നിലെ സത്യത്തെ, വ്യക്തവും ശക്തവുമായ തനതുശൈലിയിലൂടെ അന്വേഷിക്കുകയാണ് റൊമില ഥാപ്പര്‍ ഈ ഗ്രന്ഥത്തില്‍.

ക്ഷേത്രവിജ്ഞാനകോശം

കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചും ഏറ്റവും ആധികാരികമായി വിവരിക്കുന്ന ക്ഷേത്രവിജ്ഞാനകോശം. പൂര്‍വ്വികര്‍ സുഗമമായ ക്ഷേത്രനടത്തിപ്പിന് ഏര്‍പ്പെടുത്തിയ ചിട്ടകളും നിഷ്ഠകളും ആചാരങ്ങളും ക്ഷേത്രങ്ങളുടെ ചരിത്രം, ഐതിഹ്യം, പാരമ്പര്യം ഇവയൊക്കെ നിര്‍ണ്ണയിക്കാനുതകുന്ന വസ്തുതകളുമെല്ലാം ഈ ഗ്രന്ഥത്തിലുണ്ട്. ക്ഷേത്രം എന്ന രക്ഷാകവചത്തെക്കുറിച്ച് പി. പരമേശ്വരന്റെ ലേഖനം, ക്ഷേത്രഘടനയെക്കുറിച്ച് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ ആധികാരിക പഠനം, ക്ഷേത്രനിര്‍മ്മാണം, ക്ഷേത്രാചാരാനുഷ്ഠാനം, പൂജാതത്ത്വം എന്നിവയെക്കുറിച്ച് പി. രാമചന്ദ്രന്റെ പഠനം, പ്രസാദി ന്റെ ദേവസംജ്ഞയുടെ ആഗമകോശം, ബഹുരൂപിയായ ധ്യാനത്തെ ക്കുറിച്ച് വി. കലാധരന്റെ പഠനം എന്നിവ ഈ ബൃഹത്കൃതിക്ക് മാറ്റു കൂട്ടുന്നു. കൂടാതെ ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട കുറിപ്പുകള്‍, ആചാരാനുഷ്ഠാന പദകോശം, താന്ത്രികപദാവലി, ജ്യോതിര്‍ലിംഗേക്ഷത്രങ്ങള്‍, 108 ശിവാലയങ്ങള്‍, 108 ദുര്‍ഗ്ഗാലയങ്ങള്‍, 108 ശാസ്താക്ഷേത്രങ്ങള്‍, പ്രധാന ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ജില്ലതിരിച്ചുള്ള ക്ഷേത്രങ്ങള്‍ തുടങ്ങി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സകലവസ്തുതകളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രസങ്കേതങ്ങളില്‍ എളുപ്പം എത്തിച്ചേരുന്നതിന് പ്രയോജനപ്പെടുത്താവു ന്ന തരത്തില്‍ ഓരോ ക്ഷേത്രങ്ങളുടെയും ക്യൂ ആര്‍ കോഡ് പ്രത്യേകം കൊടുത്തിരുക്കുന്നു.

തിരഞ്ഞെടുത്ത കഥകള്‍- സി.വി. ബാലകൃഷ്ണന്‍

നൈരന്തര്യബോധമാര്‍ന്ന കഥനകലയിലൂടെ മലയാളിയുടെ ഭാവുകത്വപരിണാമത്തിന് പുതിയ ദിശ നല്കിയ സി.വി. ബാലകൃഷ്ണന്റെ നൂറ്റി അമ്പത്തൊന്ന് കഥകളുടെ സവിശേഷ സമാഹാരം. പ്രമേയസ്വീകരണത്തിന്റെ വൈവിദ്ധ്യം, ഭാഷയുടെ സൂക്ഷ്മചാരുത, നവീനമായ ആഖ്യാനരീതി, പ്രകൃതിയോടും ജീവജാലങ്ങളോടും കാട്ടുന്ന സ്‌നേഹവാത്സല്യങ്ങള്‍ എന്നിവയൊക്കെച്ചേര്‍ന്ന് നമ്മുടെ കാലത്തെ വലിയ കഥാകൃത്താണ് സി.വി. ബാലകൃഷ്ണന്‍ എന്ന് ഓര്‍മിപ്പിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന കൃതി.

പാവങ്ങള്‍- വിക്തര്‍ യൂഗോ

കരുണയുടെ നൂല്‍കൊണ്ട് കെട്ടിയ പുസ്തകം എന്നു വിശേഷിപ്പിക്കപ്പെടുകയും മാനവികത ഉയര്‍ത്തിപ്പിടിച്ച് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹാഗാഥയായി പരിണമിക്കുകയും ചെയ്ത ഉജ്ജ്വലമായ ആഖ്യായിക. പേരുസൂചിപ്പിക്കും പോലെ പാവങ്ങളുടെ കഥയാണ് യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവുമെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി

കുറ്റവും ശിക്ഷയും- ഫിയോദര്‍ ദസ്തയേവ്‌സ്‌കി

പ്രമുഖ റഷ്യന്‍ നോവലിസ്റ്റ് ഫിയോദര്‍ ദസ്തയേവ്‌സ്‌കി രചിച്ച കൃതിയാണ് കുറ്റവും ശിക്ഷയും. ലോക നോവല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായിത് കണക്കാക്കപ്പെടുന്നുണ്ട്. ദസ്തയോവ്‌സ്‌കിയെ സാഹിത്യലോകത്ത് വേറിട്ട് നിര്‍ത്തുന്നതില്‍ ഈ നോവല്‍ മികച്ച പങ്കു വഹിച്ചു. റഷ്യയിലെ അതിദരിദ്രമായ കാലഘട്ടത്തില്‍ ജീവിതം തള്ളി നീക്കുന്ന റാസ്‌കോള്‌നിക്കോവ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ ക്രൂരയായ വീട്ടുടമസ്ഥയെ കൊല്ലുന്നതും, ശേഷം സൈബീരീയയിലേക്ക് നാടുകടക്കുന്നതും, സ്വയം ശിക്ഷ വിധിക്കുന്നതും വഴി, മനുഷ്യന്റെ ജീവിതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് വിശദീകരണം തേടുന്നുണ്ട് കഥാകൃത്ത്. മനുഷ്യ മനസ്സിനെ ഏറ്റവും നന്നായി കീറിമുറിക്കുന്ന മനശാസ്ത്രജ്ഞനാണ് ദെസ്തയോവ്‌സ്‌കി എന്ന വിശേഷണങ്ങളെ ശരിവക്കുന്ന നോവല്‍ കൂടിയാണ് കുറ്റവും ശിക്ഷയും.

ആള്‍ക്കൂട്ടം- ആനന്ദ്

മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവിന്റെ ഘട്ടം അടയാളപ്പെടുത്തുന്ന നോവലാണ് ആനന്ദിന്റെ ‘ആള്‍ക്കൂട്ടം.’ നിരവധി ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വഴിതെളിക്കുകയും ചെയ്തു ഇത്. ആനന്ദിന്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായ ഈ നോവല്‍ സമയാതീതമായ വായനക്ഷമത കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു രചനയുമാണ്.

ഏകാന്തയുടെ മ്യൂസിയം- എം ആര്‍ അനില്‍കുമാര്‍

The book കണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്‍ടെയ്ന്‍മെന്റ് ഡസ്‌കില്‍ സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്‍ത്ഥന്‍ യാദൃച്ഛികമായി എക്‌സ് എന്നൊരാള്‍ നടത്തുന്ന എക്‌സ്‌കവേഷന്‍സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില്‍ എക്‌സിന് തെരുവില്‍നിന്നു ലഭിച്ച ഡിടിപി ചെയ്ത ചില നോവല്‍ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ എന്ന ആംഗ്ലോഇന്ത്യന്‍ എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകള്‍ എന്ന ഇംഗ്ലിഷ് നോവലിന്റെ മലയാളവിവര്‍ത്തനഭാഗങ്ങളാണെന്ന് സിദ്ധാര്‍ത്ഥന്‍ കണ്ടെത്തുന്നു. മഞ്ഞ, വെള്ള എന്നീ പേരുകളുള്ള ഇരട്ടഗ്രാമത്തില്‍ റൈറ്റേഴ്‌സ് ബംഗ്ലാവ് എന്ന കൊളോണിയല്‍ ഭവനത്തിലാണ് ആ എഴുത്തുകാരന്‍ താമസിക്കുന്നതെന്നു മനസ്സിലാക്കി, സിദ്ധാര്‍ത്ഥന്‍ അയാളെയും തേടി യാത്രയാവുന്നു. ആ യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളാണ് ഉദ്വേഗജനകമായ ഈ നോവല്‍.

ഖലീല്‍ ജിബ്രാന്‍ കൃതികള്‍

ആധുനികമനുഷ്യന്റെ ആത്മീയവരള്‍ച്ചയുടെമേല്‍ അലിവിന്റെ മാരിമേഘവും സത്യത്തിന്റെ വിദ്യുത്‌ലതികയുമായിവന്ന കാവ്യപ്രവാചകനായിരുന്നു ജിബ്രാന്‍. സൂഫിയുടെ ഭാഷയില്‍ സംസാരിക്കുകയും ബൈബിളിന്റെ ദര്‍ശനദീപ്തിയില്‍ പുതിയൊരു ക്രിസ്തുവിനെ പിന്തുടരുകയും ചെയ്യുന്ന ജിബ്രാന്റെ കവിത കാലാതിവര്‍ത്തിയായതില്‍ അതിശയിക്കാനില്ല. മതങ്ങളുടെ ചട്ടക്കൂടുകളെ അതിവര്‍ത്തിച്ച വിപ്ലവകാരിയായ ആ പ്രവാചകന്റെ ആത്മാവില്‍നിന്നും പ്രവഹിച്ച, മനുഷ്യരാശിയെ മുഴുവനും സ്‌നേഹത്തിന്റെ മാന്ത്രികസ്പര്‍ശത്തില്‍ ഒന്നിപ്പിക്കുന്ന കൃതികളുടെ സമാഹാരം.

കയര്‍- തകഴി

മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധമാണ് ‘കയറി’ലെ മുഖ്യപ്രമേയം. ആഹാരം ഉത്പാദിപ്പിക്കാനായി മനുഷ്യന്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നു. ഭൂമിയുമായുള്ള ബന്ധം നിശ്ചലമായ ഒന്നല്ല. മനുഷ്യജീവിതത്തിലെ മറ്റു പലതും മാറുന്നതിനനുസരിച്ച് ഭൂമിയോടുള്ള ബന്ധവും മാറുന്നു. ചരിത്രപരമായ ഒരു പ്രക്രിയയാണിത്. ഇതിനെക്കുറിച്ച് ‘കയറി’ല്‍ തകഴി പര്യാലോചിക്കുന്നു. നാലു തലമുറകളുടെ ജീവിതം ഈ നോവലില്‍ ഇഴപിരിഞ്ഞു നില്ക്കുന്നു. കണ്ടെഴുത്തിനു വന്ന ക്ലാസിഫര്‍ കൊച്ചു പിള്ളമുതല്‍ നക്‌സലൈറ്റായ സലീല്‍വരെ. രണ്ടു നൂറ്റാണ്ടിന്റെ വികാരത്തുടിപ്പുകള്‍ തിക്കിത്തിരക്കി നില്ക്കുന്നു. നമ്മുടെ സാമൂഹിക ജീവിതത്തിലെ പരിവര്‍ത്തനശക്തികളുടെ വേരടക്കം ഇതില്‍ കൈയടക്കത്തോടെ പറിച്ചുവച്ചിരിക്കുന്നു. കൂട്ടുകുടുംബവും മരുമക്കത്തായവും മാപ്പിളലഹളയും സ്വാതന്ത്ര്യസമരവും ലോകമഹായുദ്ധവും പ്രജാഭരണവും പുന്നപ്രവയലാറും ഇതില്‍ ശക്തിയുടെ തൂലിക ഏറ്റുവാങ്ങിയിരിക്കുന്നു.

ഹോമോ ദിയുസ്- യുവാല്‍ നോവാ ഹരാരി

മനുഷ്യരാശിയുടെ ഭാവി സാധ്യതകളെ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ വിഖ്യാതകൃതിയാണ് ‘ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം’. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവന്‍ മുതല്‍ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്നങ്ങളും പേടിസ്വപ്നങ്ങളും ഹോമോ ദിയൂസില്‍ എഴുത്തുകാരന്‍ വെളിവാക്കുന്നു. ഇവിടെനിന്നും നാം ഇനി എങ്ങോട്ടുപോകും? നമ്മുടെ കൈകളില്‍ നിന്നും നാശോന്മുഖമായ ഈ ലോകത്തെ എങ്ങനെയാണ് സംരക്ഷിക്കുക? നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ‘ഹോമോ ദിയൂസ്’ നല്‍കുന്നത്.

ഇന്ത്യാചരിത്രം എ. ശ്രീധരമേനോന്‍

ചരിത്രാതീതകാലം മുതല്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം. പ്രാചീന ഇന്ത്യയുടെ ചരിത്രം, സിന്ധുനദീതട സംസ്‌കാരം, വേദകാലഘട്ടം, ജൈനബുദ്ധമതങ്ങളുടെ ആവിര്‍ഭാവവും തകര്‍ച്ചയും, വിവിധ രാജവംശങ്ങളുടെ ചരിത്രം, സാമൂഹികജീവിതം, സംസ്‌കാരം, വിദേശികളുടെ വരവ്, ജനമുന്നേറ്റങ്ങള്‍, സ്വാതന്ത്രസമരം, സാംസ്‌കാരിക നവോത്ഥാനം, സ്വാതന്ത്രപ്രാപ്തി തുടങ്ങി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെ വരെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു

ഇന്‍ഡിക്ക- പ്രണയ്‌ലാല്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ രൂപപ്പെടലിനെയും ചരിത്രത്തിനെയും ആഴത്തില്‍ വിശദീകരിക്കുന്ന കൃതി. ദിനസോറുകളും ഭീകരന്‍മാരായ ഉരഗങ്ങളും ഭീമാകാരരായ സസ്തനികളും വിസ്മയിപ്പിക്കുന്ന സസ്യവര്‍ഗ്ഗങ്ങളും നിറഞ്ഞുനിന്നിരുന്ന ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ അതീവ മനോഹരമായി ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു. മിഴിവുള്ള അപൂര്‍വ്വ കളര്‍ചിത്രങ്ങള്‍ വായനയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.

ആശാന്റെ പദ്യകൃതികള്‍-കുമാരനാശാന്‍, മഹാഭാരതകഥ-കമല സുബ്രഹ്മണ്യം, യയാതി-വി.എസ് ഖാണ്ഡേക്കര്‍ എന്നീ പുസ്തകങ്ങളും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOURലൂടെ സ്വന്തമാക്കാം.

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.