DCBOOKS
Malayalam News Literature Website

പഴഞ്ചന്‍ ധാരണകളെ തിരുത്തി പ്രണയ കാമസൂത്രം ആയിരം ഉമ്മകളും, സാധാരണ ജീവിതസന്ദര്‍ഭങ്ങളെ ജീവസ്സുറ്റുതാക്കി എന്റെ പച്ചക്കരിമ്പേ എന്ന കൃതിയും

Author in Focus ല്‍ സി എസ് ചന്ദ്രിക

 

ലൈംഗികതയെകുറിച്ചുള്ള പഴഞ്ചന്‍ ധാരണകളെ തിരുത്തുകയാണ് പ്രണയ കാമസൂത്രം ആയിരം ഉമ്മകള്‍ എന്ന തന്റെ പുസ്തകത്തിലൂടെ സി.എസ്.ചന്ദ്രിക. ഒപ്പം സ്ത്രീ അനുഭവിക്കുന്ന ലൈംഗിക അനീതികളെ കുറിച്ചും സ്വന്തം ജീവിതത്തില്‍ സ്വീകരിച്ച വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും അവര്‍ പറയുന്നു. സാധാരണ ജീവിതസന്ദര്‍ഭങ്ങളെ ഭാവഗീതാത്മകമായ ഉപരിതലവും രാഷ്ട്രീയബോധത്തിന്റെ ഉള്‍ത്തലവും കൊണ്ട് ജീവസ്സുറ്റുതാക്കുന്ന കൃതിയാണ് സി.എസ്.ചന്ദ്രികയുടെ എന്റെ പച്ചക്കരിമ്പേ.

പ്രണയ കാമസൂത്രം സി.എസ്.ചന്ദ്രിക രചിച്ചിരിക്കുന്നത് ധീരമായ ഒരു പുസ്തകമാണ്. അതില്‍ ഒളിഞ്ഞിരിക്കാന്‍ ഇടങ്ങളില്ല. സാഹിത്യത്തിന്റെ ഔപചാരികതകളെ അത് പിന്തുടരുന്നില്ല. വികാര വിവശമാകാനും ഫാന്റസികളെ പിന്തുടരാനും ആനന്ദലബ്ദികളെ ആഘോഷിക്കാനും അത് മടിക്കുന്നില്ല. ഒരു ഒറ്റയാള്‍പ്പാതയാണ് ചന്ദ്രിക സൃഷ്ടിക്കുന്നത്. മലയാളികള്‍ക്ക് അവരുടെ പ്രാകൃതമാണ് ചന്ദ്രികയുടെ വഴിതുറക്കുന്ന ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത്. 

സി.എസ്. ചന്ദ്രികയുടെ എന്റെ പച്ചക്കരിമ്പേ എന്ന കഥ സാധാരണ ജീവിതസന്ദര്‍ഭങ്ങളെ ഭാവഗീതാത്മകമായ ഉപരിതലവും രാഷ്ട്രീയബോധത്തിന്റെ ഉള്‍ത്തലവുംകൊണ്ട് ജീവസ്സുറ്റതാക്കുന്നു. നൈസര്‍ഗ്ഗികമായ കാല്പനികതയെ ക്രൂരമായ സത്യബോധവും മുനകൂര്‍ത്ത ഹാസ്യവുംകൊണ്ട് ഇടയ്ക്കിടെ ഭേദിക്കുന്ന ഈ കഥകള്‍ക്ക് അനായാസമായ ഒരു ലാഘവമുണ്ട്.

ഈ ആഴ്ച ഡി സി ബുക്‌സ് Author in focus പരിചയപ്പെടുത്തുന്നത് സി.എസ് ചന്ദ്രിക എന്ന സാഹിത്യകാരിയെയാണ്.  മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ്  Author in focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author in focus ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തില്‍ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാനും പ്രിയ വായനക്കാര്‍ക്ക് അവസരം ഉണ്ട്.

Comments are closed.