DCBOOKS
Malayalam News Literature Website

ഏകദിന സാഹിത്യ ക്യാമ്പും, ഒ.വി. വിജയന്‍ അനുസ്മരണവും മാര്‍ച്ച് 29ന്

 

തിരുവനന്തപുരം; എഴുത്തകത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യ ക്യാമ്പും, ഒ.വി. വിജയന്‍ അനുസ്മരണവും മാര്‍ച്ച് 29ന് നടക്കും. എം.എന്‍.വി.ജി. അടിയോടിഹാളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അംബിദാസ് കെ കാരേറ്റ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ആദ്യഘട്ടത്തില്‍ എഴുത്തകത്തെപ്പറ്റി രാജാനന്ദന്‍ ആമുഖ പ്രഭാഷണം നടത്തും. തുടര്‍ന്ന് ”വിജയന്റെ രാഷ്ട്രീയം” എന്ന വിഷയത്തില്‍ പ്രൊഫസര്‍ ബി. രാജീവന്‍, ” വിജയന്‍ കൃതികളിലെ ഭൗതീക പ്രേരണകളും രൂപാന്തരങ്ങളും” എന്ന വിഷയത്തില്‍ ജി.വിനോദ് കുമാര്‍, ” ഒ.വി വിജയന്റെ വിചിത്രചരിത്ര വീക്ഷണം” എന്ന വിഷയത്തില്‍ ജോണി എം.എല്‍.എ എന്നിവര്‍ സംസാരിക്കും.

ഉച്ചകഴിഞ്ഞ് നടക്കുന്ന രണ്ടാംഘട്ടത്തില്‍ എസ്.ജെ. ഷില്ലര്‍ അദ്ധ്യക്ഷത വഹിക്കും. ”പുനര്‍ജനിച്ചു കൊണ്ടിരിക്കുന്ന വിജയന്‍ കഥകള്‍” എന്ന വിഷയത്തില്‍ രാജാനന്ദന്‍, ”വിജയന്റെ പാരിസ്ഥിതികദര്‍ശനം” എന്ന വിഷയത്തില്‍ ഡോ.ആര്‍. സത്യജിത്, ”ചാണക്യപുരിയിലെ വിജയന്‍” എന്ന വിഷയത്തില്‍ മോഹന്‍ കുമാര്‍ എന്നിവര്‍ രണ്ടാംഘട്ടത്തില്‍ സംസാരിക്കും.

വിജയന്‍കഥകളുടെ അവതരണവും ചര്‍ച്ചയും നടക്കും. ചിത്രകാരനും, ഫോട്ടോഗ്രാഫറുമായ സി. ചന്ദ്രമോഹനന്‍ തയ്യാറാക്കിയ ഒ.വി വിജയന്റെ പോര്‍ട്രേറ്റുകളുടെയും, ഫോട്ടോഗ്രാഫുകളുടെയും പ്രദര്‍ശനവും പരിപാടിയില്‍ ഉണ്ടായിരിക്കും.

Comments are closed.