DCBOOKS
Malayalam News Literature Website

സാഹിത്യം പറയുന്ന ധാർമികതയല്ല മതം പറയുന്നത് : രവിചന്ദ്രന്‍ സി

നിരുപദ്രവകാരികളായ കള്ളങ്ങളുടെ പറുദീസയാണ് കേരളത്തിൽ സാഹിത്യവും മതവും എന്ന് സ്വതന്ത്രചിന്തകനും അദ്ധ്യാപകനുമായ രവിചന്ദ്രന്‍ സി. പല കള്ളങ്ങളും വസ്തുനിഷ്ഠമാണ് , അതിനു സാധുതയുണ്ട് എന്ന് സ്ഥാപിക്കുന്നയിടത്താണ് അത് മതമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യത്തിലാവട്ടെ അത് നമുക്ക് സുഖമുള്ള യാത്രകൾ സമ്മാനിക്കും, സാഹിത്യം പറയുന്ന ധാർമികതയല്ല മതം പറയുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിച്ച ‘നവചിന്തയുടെ വാതിലുകൾ ’ എന്ന പ്രഭാഷണ പരമ്പരയിൽ ‘കൊറോണക്കാലത്തെ മതം ’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രവിചന്ദ്രൻ സി യുടെ ‘കൊറോണക്കാലത്തെ മതം ’ എന്ന വിഷയത്തിലെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക ;

Religion in the times of Corona

Posted by DC Books on Thursday, April 23, 2020

 

Comments are closed.