DCBOOKS
Malayalam News Literature Website

അഞ്ജന മേനോന്റെ ‘ഓണം ഇന്‍ എ നൈറ്റി’; പുസ്തകചര്‍ച്ച നാളെ

അഞ്ജന മേനോന്റെ ‘ഓണം ഇന്‍ എ നൈറ്റി’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തുന്ന പുസ്തകചര്‍ച്ച നാളെ (7 ഓഗസ്റ്റ് 2022) വൈകുന്നേരം 5 മണിക്ക് ലുലു ബുക്‌ഫെസ്റ്റ് വേദിയില്‍ വെച്ച് നടക്കും. പ്രൊഫ.ലത നായര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കൊച്ചി ലുലുമാളും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന ‘ലുലു ബുക്ഫെസ്റ്റ്’ ആഗസ്റ്റ് 7ന് അവസാനിക്കും.

കേരളത്തിലെ ക്വാറന്റീന്‍കാലത്തെ കഥകളായ ‘ഓണം ഇന്‍ എ നൈറ്റി’ ഹാര്‍പ്പര്‍ കോളിന്‍സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മഹാമാരിക്കാലത്തെ മലയാളികളുടെ പ്രതീക്ഷയേയും അതിജീവനത്തേയും മാനവികതയേയും അവതരിപ്പിക്കുന്ന പുസ്തകം സാധാരണക്കാരുടെ ജീവിതത്തെ അസാധാരണവും ആധികാരികവുമായി ടൂറിസം കാഴ്ചപ്പാടിലൂടെ അനാവരണം ചെയ്തിരിക്കുന്നത്.

Comments are closed.