DCBOOKS
Malayalam News Literature Website
Rush Hour 2

‘കേരളം അണ്‍ടോള്‍ഡ്’ ; പുസ്തകപ്രകാശനം ഇന്ന്

KERALAM UNTOLD
KERALAM UNTOLD

കേരളത്തിലെ അധികമാരും കാണാത്ത ഇടങ്ങളെ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തന്ന ‘കേരളം അണ്‍ടോള്‍ഡ്’ (Keralam Untold)എന്ന കോഫീ ടേബിള്‍ പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശന ചടങ്ങ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 12.15 ന് ഫേസ്ബുക്ക് ലൈവിലൂടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസിന് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശനം നിര്‍വഹിക്കും. കേരള ടൂറിസം വകുപ്പ് ഡയറക്ടര്‍ ബാലകിരണ്‍ ഐ.എ.എസും ചടങ്ങില്‍ പങ്കെടുക്കും.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രന്റ്എന്‍ഡ് മീഡിയയുടെ (FrontEnd Media) ടൂറിസം പ്രസിദ്ധീകരണമാണ് ‘കേരളംഅണ്‍ടോള്‍ഡ്’.

പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.